കോവിഡ് സെന്ററിൽ നടക്കുന്നത് കള്ളും കഞ്ചാവും സൽക്കാരം: വൈറലായി വീഡിയോ!

17

കൊവിഡ് സെന്ററില്‍ കഞ്ചാവും മദ്യവും വിളമ്ബുന്ന വീഡിയോ വൈറലായി. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയാണ് കൊവിഡ് സെന്ററിലെ അവസ്ഥ ചൂണ്ടിക്കാട്ടി വീഡിയോ പ്രചരിച്ചത്.മുംബൈ കല്ല്യാണിലെ കൊവിഡ് സെന്ററിലാണ് സംഭവം. കൊവിഡ് സെന്ററിലെ ജീവനക്കാര്‍ ഉള്‍പ്പടെ മദ്യ സല്‍ക്കാരം നടത്തുന്നതാണ് വീഡിയോ. കൊവിഡ് സെന്ററിലെ ജീവനക്കാര്‍ ഉള്‍പ്പടെ നാല് പേര്‍ ഇരുന്ന മദ്യപിക്കുന്നതും കഞ്ചാവ് വലിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.