കുളത്തിൽ വീണ കുഞ്ഞിന്റെ ചെരുപ്പ് കൊത്തിയെടുത്തുനൽകി താറാവ്; അമ്പരന്നു സോഷ്യൽ മീഡിയ; രസകരമായ വീഡിയോ കാണാം

249

കുഴിയിലേയ്ക്ക് വീണ ഒരു ബാലന്റെ ചെരുപ്പ് കൊത്തിയെടുത്ത് നല്‍കുകയാണ് ഈ താറാവ്. ഫിലിപ്പീന്‍സ് സ്വദേശി മേയ്‌ല അഗ്വയ്‌ല എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നാണ് അപൂര്‍വ്വമായ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ച്‌ മുന്‍പോട്ടു പോവുകയാണ്. വീടിനടുത്തുള്ള ഒരു ഗ്രാമത്തിലൂടെ പോകുന്നതിനിടെയാണ് ആ മനോഹരദൃശ്യങ്ങള്‍ മേയ്ലയുടെ കണ്ണില്‍പ്പെട്ടത്. ഉടന്‍തന്നെ അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി പങ്കുവെയ്ക്കുകയായിരുന്നു.