HomeWorld NewsUSAബ്രിട്ടീഷ് രാജകുമാരി ഡയാനയുമായി ശയിക്കാന്‍ താത്പര്യമുണ്ടായിരുന്നു; ട്രംപിന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു !!

ബ്രിട്ടീഷ് രാജകുമാരി ഡയാനയുമായി ശയിക്കാന്‍ താത്പര്യമുണ്ടായിരുന്നു; ട്രംപിന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു !!

ബ്രിട്ടീഷ് രാജകുമാരി ഡയാനയുമായി ശയിക്കാന്‍ താത്പര്യമുണ്ടായിരുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. വര്‍ഷങ്ങള്‍ക്കുമുമ്ബ് അമേരിക്കയിലെ പ്രശസ്ത റേഡിയോ അവതാരകനായ ഹോവാര്‍ഡ് സറ്റോണിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ ലൈംഗിക താത്പര്യം വ്യക്തമാക്കിയത്. ഇക്കാര്യം തുറന്നുപറയാന്‍ ഒരു മടിയുമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. 1993 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ ട്രംപ് പലപ്പോഴായി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

തന്റെ ലൈംഗിക പങ്കാളിയെക്കുറിച്ചും ലൈംഗിക ജീവിതത്തെക്കുറിച്ചും അഭിമുഖത്തില്‍ ട്രംപ് വാചാലനാവുന്നുണ്ട്. ലൈംഗിക ബന്ധത്തിലേര്‍പ്പെടും മുമ്ബ് പങ്കാളികളെ എച്ച്‌.ഐ.വി പരിശോധനയ്ക്ക് അയച്ചിരുന്നുവെന്നും ട്രംപ് പറയുന്നുണ്ട്. ഇതെല്ലാം വെറും തമാശയ്ക്കുവേണ്ടി പറയുന്നതാണെന്നും ട്രംപ് പറയുന്നുണ്ട്.

വെറും ബിസിനസുകാരന്‍ മാത്രമായിരുന്ന കാലത്താണ് ട്രംപ് തന്റെ ലൈംഗിക, രാഷ്ട്രീയ താത്പര്യങ്ങളെക്കുറിച്ച്‌ വെളിപ്പെടുത്തിയത്. ട്രംപിന്റെ അഭിപ്രായത്തില്‍ ലോകത്തിലെ ഹോട്ടായ സ്ത്രീകളില്‍ മൂന്നാം സ്ഥാനത്താണ് ഡയാന. (പട്ടികയില്‍ ഉള്ളവരില്‍ ഏറിയ കൂറും അമേരിക്കന്‍ നടിമാരാണ്). ഡയാന കൊല്ലപ്പെട്ട വര്‍ഷം നല്‍കിയ അഭിമുഖത്തിലാണ് അവരോടുണ്ടായിരുന്ന ലൈംഗിക താത്പര്യം ട്രംപ് വെളിപ്പെടുത്തിയത്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments