HomeWorld NewsUSAഅടിച്ചു പൂക്കുറ്റിയായി കൂട്ടില്‍ കയറിയ യുവതിക്ക് പുലിയുടെ വക പണി !

അടിച്ചു പൂക്കുറ്റിയായി കൂട്ടില്‍ കയറിയ യുവതിക്ക് പുലിയുടെ വക പണി !

നെബ്രസ്‌ക: മദ്യപിച്ച് ലെക്ക്‌കെട്ട് മൃഗശാലയിലെ പുലിക്കൂട്ടില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച യുവതിയെ കടിച്ചു കുടഞ്ഞു പുലിയുടെ വക ട്രീറ്റ്മെന്റ്. ജാക്വലിന്‍ ഹെന്‍ട്രി എന്ന യുവതിക്കാണ് പുലിയുടെ കടിയേറ്റത്. നെബ്രസ്‌കയിലെ ഒമഹ മൃഗശാലയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്.

രാവിലെ തന്നെ മദ്യപിച്ചാണ് ഒമഹ മൃഗശാലയിലെത്തിയത്. തുടര്‍ന്ന് കൂട്ടില്‍ കിടക്കുന്ന പുലിയെ കണ്ടപ്പോള്‍ അത് തന്റെ വളര്‍ത്ത് മൃഗമാണെന്ന് ഓര്‍ത്ത് കൂടിനുള്ളിലേക്ക് യുവതി നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയെ മുൻപിൽ കിട്ടിയ വഴി ഒട്ടും താമസയാതെ പുലി തന്റെ സ്വഭാവം പുറത്തെടുത്തു. ഇടതു കയ്യാണ് പുലിക്കു കിട്ടിയത്. കയ്യിൽ കടിച്ച് പുലി യുവതിയെ കടിച്ചു കുടഞ്ഞു.

മൃഗശാല അധികൃതർ ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ഇടം കൈ പൂര്‍ണമായും നഷ്ടപ്പെടാനാണ് സാധ്യതയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മദ്യപിച്ചിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ പോലീസ് യുവതിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments