HomeWorld NewsUSAഎച്ച് 1 ബി വിസക്കാരുടെ ആശ്രിതര്‍ക്ക് തൊഴിലനുമതി നിഷേധിച്ച്‌ യു.എസ്; ഇന്ത്യക്കാർക്ക് തിരിച്ചടിയാകും

എച്ച് 1 ബി വിസക്കാരുടെ ആശ്രിതര്‍ക്ക് തൊഴിലനുമതി നിഷേധിച്ച്‌ യു.എസ്; ഇന്ത്യക്കാർക്ക് തിരിച്ചടിയാകും

അമേരിക്കയിൽ എച്ച് 1 ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് തൊഴിലിനും സംരംഭം ആരംഭിക്കുന്നതിനും കര്‍ശന വിലക്കേര്‍പ്പെടുത്താന്‍ നീക്കം. ഇതൊടെ അമേരിക്കയിലുള്ള 1,00,000 ഇന്ത്യന്‍ ജീവനക്കാരുടെ ആശ്രിതര്‍ക്കാണ് തിരിച്ചടിയായിരിക്കുന്നത്. തൊഴില്‍ അനുമതി ചട്ടങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് ഭരണകൂടത്തിന്‍റെ പുതിയ നീക്കം. ഇതിനു പുറമേ അന്താരാഷ്ട്ര തലത്തിലുള്ള സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ് വിപുലീകരണത്തിനായി അമേരിക്കയില്‍ തങ്ങാന്‍ അനുവദിക്കുന്ന പരോള്‍ (താമസ അനുമതി) ചട്ടത്തിനും കര്‍ശന ഭേദഗതി കൊണ്ടു വരും. ഇതോടെ നൂറുകണക്കിന് സംരംഭകര്‍ക്കാണ് തിരിച്ചടിയാകുന്നത്.

ബരാക്ക് ഒബാമ പ്രസിഡന്‌റായിരുന്ന കാലത്താണ് ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് അനുകൂലമായ നയങ്ങള്‍ കൊണ്ടുവന്നത്. ട്രംപ് ഭരണകൂടം ഇത് ഭേദഗതി ചെയ്യാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. എച്ച്‌ വണ്‍ ബി വിസ നേടിയിട്ടുള്ള പ്രഫഷണലുകളുടെ ആശ്രിതര്‍ക്ക് (ഭാര്യ/ ഭര്‍ത്താവ്) H4 വിസയാണ് നല്‍കുന്നത്. ഒബാമ പ്രസിഡന്‌റായിരുന്ന കാലത്ത് ഇത്തരം വിസയുള്ളവര്‍ക്ക് തൊഴിലനുമതി നല്‍കിയിരുന്നു. ഇത്തരം H4 വിസകള്‍ക്കാണ് ട്രംപ് ഭരണകൂടം തൊഴിലനുമതി നിഷേധിച്ചിരിക്കുന്നത്. അമേരിക്കന്‍ പൗരന്‍മാര്‍ക്ക് തങ്ങളുടെ രാജ്യത്ത് തൊഴില്‍ ലഭ്യത ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കമെന്ന പ്രസിഡന്റ് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് തങ്ങളുടെ രാജ്യത്ത് തൊഴില്‍ ലഭ്യത ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments