HomeWorld NewsUSAകാനഡയിലേക്ക് കുടിയേറുന്നവർ ഏറ്റവും അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട വിസ നിയമങ്ങൾ

കാനഡയിലേക്ക് കുടിയേറുന്നവർ ഏറ്റവും അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട വിസ നിയമങ്ങൾ

അമേരിക്കയും ഇംഗ്ലണ്ടുമെല്ലാമുണ്ടെങ്കിലും കാനഡയാണ് മലയാളികളുടെ എക്കാലത്തെയും സ്വപ്‌നഭൂമി. ആരോഗ്യമേഖലയിലേക്കും പഠനത്തിനായുമെല്ലാം ഈ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യത്തിലേക്ക് മലയാളി കുടിയേറ്റമാരംഭിച്ചിട്ട് വര്‍ഷങ്ങളായി. കാനഡ മോഹവുമായി നടക്കുന്നവരുടെ എണ്ണവും ചില്ലറയല്ല. കാനഡ എന്നാൽ സ്വര്‍ഗമാണെന്നും ഇവിടെ ജനസംഖ്യ കുറവായതിനാല്‍ എത്തിചേരുന്നവർക്കെല്ലാം നല്ല ശമ്പളത്തോടെയുള്ള ജോലി ലഭിക്കും എന്നൊക്കെയാണ് റിക്രൂട്ടിങ് ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നത്. ഇതിൽ വസ്തുതകൾ തീരെ ഇല്ല എന്ന് വേണം പറയാൻ.

ഒരാൾ കാനഡ ഇമിഗ്രേഷന് അപൈ്ള ചെയ്യുമ്പോള്‍ അയാളുടെ വിദ്യാഭ്യാസ യോഗ്യത നോക്കിയാണ് വിസ ലഭിക്കുന്നത്. പി ആര്‍ ലഭിച്ചാല്‍ കനേഡിയന്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ എല്ലാ ആനുകൂല്യവും ലഭിക്കും. എന്നാല്‍ സ്റ്റുഡന്‍റ് വിസയിലോ വര്‍ക്ക് പെര്‍മിറ്റിലോ വരുന്നവര്‍ക്ക് ഇതൊന്നും ലഭ്യമല്ല. നമ്മുടെ നാട്ടിലെ എത്ര ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതക്കും വില നാം എയര്‍പോര്‍ട്ടില്‍ ഫൈ്ളറ്റ് ഇറങ്ങുന്നതു വരെ മാത്രമേയുള്ളൂ എന്നതാണ് സത്യം . കാനഡയിൽ നമ്മുടെ വിദ്യാഭ്യാസയോഗ്യതക്ക് അംഗീകാരമില്ല. നമ്മുടെ ജോലി പരിചയമോ യൂണിവേഴ്സിറ്റി സര്‍ട്ടീഫിക്കറ്റോ അവര്‍ വിശ്വസിക്കുന്നുമില്ല. കനേഡിയന്‍ എക്സ്പീരിയന്‍സ് മാത്രമേ അവിടെ വില പോവുകയുള്ളൂ .

കാനഡയിൽ എത്തിയാൽ പിറ്റേ ദിവസം ജോലിയില്‍ കയറാന്‍ കഴിഞ്ഞേക്കും എന്നൊന്നും കരുതരുത് . ഇനി വല്ല തൊഴിലും കിട്ടുകയാണെങ്കില്‍ അത് പെട്രോള്‍ പമ്പിലോ സൂപ്പര്‍മാര്‍ക്കറ്റിലോ സെക്യൂരിറ്റി ജോലിയോ ആയിരിക്കും. അല്ലെങ്കിൽ മക്ഡൊണാള്‍ഡ്, കെ എഫ് സി, സ്റ്റാര്‍ ബക്ക്സ് അങ്ങനെ സ്റ്റോറുകളിലോ റെസ്റ്റോറന്റുകളിലോ ആയിരിക്കും. സാധാരണ തൊഴിലുകള്‍ ചെയ്യാന്‍ മാനസികമായി പൊരുത്തപ്പെടാന്‍ ആവാത്തവര്‍ക്ക് ഇത് ഏറെ പ്രയാസമാകുമെന്നു പറയേണ്ടതില്ലല്ലോ

മോഹന സ്വപ്നങ്ങളുമായി നമ്മുടെ നാട്ടിലെ പ്രൊഫെഷണൽ ഡിഗ്രിയുമായി ഇവിടെ വന്ന മിടുക്കന്മാർ പലരും സ്വന്തം പ്രൊഫഷന്‍ ഉപേക്ഷിച്ച് ജീവിക്കാനായി പല തൊഴിലും ചെയ്യുന്ന കാഴ്ച ഇവിടെ സാധാരണമാണ്. ഏറെ കഷ്ടപ്പെട്ട് നേടിയ പ്രൊഫെഷണൽ ഡിഗ്രിക്കനുയോജ്യമായ ജോലി കിട്ടണമെങ്കിൽ വീണ്ടും പഠിക്കണം എന് തിരിച്ചറിവിൽ പ്രൊഫെഷൻ തന്നെ വേണ്ടെന്നു വെച്ച് മറ്റു ജോലികൾക്ക് പോകുന്നവരാണ് അധികവും. വീണ്ടും അത്രയും പഠനം പൂര്‍ത്തിയാക്കാനുള്ള മനസാനിധ്യം പലര്‍ക്കും കാണില്ല.

നഴ്സുമാര്‍ക്ക് മാത്രമാണ് ഇവിടെ വന്നാല്‍ സ്വന്തം തൊഴില്‍ ചെയ്യാന്‍ എളുപ്പമുള്ളത്. ഐഇഎല്‍റ്റിഎസും ഇവിടെ പരീക്ഷയും പാസായാല്‍ നേഴ്സാവാം. എന്നാല്‍ ഇതു രണ്ടും പാസാവാന്‍ കഴിയാതെ കെയര്‍ എയ്ഡായി വൃദ്ധ പരിചരണവും ഹോം നേഴ്സിങ്ങുമൊക്കെയായി ജോലി ചെയ്യുന്നവരും ധാരാളമുണ്ട്. നമ്മുടെ നാട്ടില്‍ പണമുണ്ടെങ്കില്‍ ഏതു ചികിത്സയും നമുക്ക് ലഭിക്കും. എന്നാൽ ഇവിടെ ചികിത്സ സൗജന്യമായതിനാല്‍ സര്‍ക്കാര്‍ കാര്യം മുറ പോലെ എന്ന അവസ്ഥയുണ്ട്. ഒരു പനിവന്നാൽ ഓടിപോയി ഡോക്ടറെ കണ്ട് മരുന്ന് കഴിക്കാമെന്നു കരുതേണ്ട എന്നർത്ഥം.

നമ്മുടെ ഡോക്ടര്‍ ഡിഗ്രി കാനഡ അംഗീകരിക്കുന്നേയില്ല. ഇവിടെ വന്നും ഡോക്ടറായി തന്നെ തുടരണമെങ്കില്‍ ഇവിടെ പഠിച്ചു ടെസ്റ്റുകള്‍ പാസ്സാവണം. ഇതിനു താൽപര്യമില്ലെങ്കിൽ സോഫ്ട്‍വെയർ മേഖലയിലോ ഡ്രൈവർ ആയോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും ജോലികൾ ചെയ്തോ തൃപ്തരാകേണ്ടി വരും. പക്ഷെ എടുത്തു പറയേണ്ട ഒരു ഗുണമുണ്ട്. കാനഡയിൽ വന്നു ഏതെങ്കിലും കോഴ്സ് കഴിഞ്ഞാൽ പക്ഷെ ഇതല്ല കഥ. ഏതു ചെറിയ കോഴ്സിനും ഇവിടെ വിലയുണ്ട്. ഇവിടെ എല്ലാ തൊഴിലിനും മിനിമം വേതനമുണ്ട്. തുല്യ മാന്യതയുണ്ട്.അതിനാല്‍ നിങ്ങള്‍ ഏതു തൊഴില്‍ ചെയ്താലും ഇവിടെ തൊഴിലിന്‍െറ പേരില്‍ ഒറ്റപ്പെടില്ല. രണ്ടാം സ്ഥാനത്താവില്ല.കാനഡയിൽ വന്നു ഏതെങ്കിലും കോഴ്സ് കഴിഞ്ഞാൽ പക്ഷെ ഇതല്ല കഥ. ഏതു ചെറിയ കോഴ്സിനും ഇവിടെ വിലയുണ്ട്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കാനഡക്കാർ വളരെ സൗമ്യരും ജാതിമതദേശഭേദമന്യേ സാംസ്കാരികമായി വളരെ ബഹുമാനം നല്കുന്നവരുമാണ്. ഇവിടെ ധാരാളം ഒഴിവുകളുണ്ട്, ജോലികിട്ടി നിങ്ങളുടെ യോഗ്യതക്കനുസരിച്ചു 6 മുതൽ 18 മാസത്തിനുള്ളിൽ ഗ്രീൻകാർഡ് കിട്ടാനുള്ള വഴികളുമുണ്ട്. കാനഡയിലേക്ക് കുടിയേറാൻ താൽപ്പര്യമുള്ളവർ സ്വയം അപേക്ഷിക്കുകയോ അതല്ലെങ്കിൽ ഏതെങ്കിലും നല്ലൊരു ഏജന്റ് വഴി അപേക്ഷിക്കുകയോ ആവാം. ഏജൻറ് വഴി അപേക്ഷിക്കുമ്പോൾ ഏകദേശം 1000 ഡോളർ പ്രോസസ്സിംഗ് ഫീസായി നൽകേണ്ടി വരും, സ്വയം അപേക്ഷിക്കുകയാണെങ്കിൽ ഏകദേശം 600 ഡോളർ ചെലവ് വരും. നമ്മുടെ ഡിഗ്രിസർട്ടിഫിക്കറ്റുകൾയൂണിവേഴ്സിറ്റിയിൽനിന്നുംഅറ്റസ്റ്റ്ചെയ്യുകയ്യാണ്ആദ്യപടി. നമ്മുടെ ഡിഗ്രി കനേഡിയൻ തത്തുല്യ ഡിഗ്രിയുമായി താരതമ്യം ചെയ്ത സർട്ടിഫിക്കറ്റ് സംഘടിപ്പിക്കണം . ഇതിനനുസരിച്ചാണ് നമുക്ക് ജോലിക്ക് അപേക്ഷിക്കാനാവുക.

അതിനുശേഷം IELTS പരീക്ഷയെഴുതി അതിന്റെ സ്‌കോർ കാർഡ് കൂടി സമർപ്പിക്കണം. അത് വിലയിരുത്തിയതിനു ശേഷം കനേഡിയൻഇമ്മിഗ്രേഷൻ നമുക്ക് ജോലിക്ക് അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ അയക്കും. അത്അയച്ചു ഇന്റർവ്യൂ കഴിഞ്ഞാൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻകാർഡ് കിട്ടുന്നതാണ്. ഗ്രീൻകാർഡ് കിട്ടിക്കഴിഞ്ഞാൽ അവിടെ ഏതു ജോലിയും ചെയ്യാൻ വിസയുടെ ആവശ്യമില്ലെന്നർത്ഥം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments