HomeWorld NewsGulfപ്രവാസികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാൻ 24 മണിക്കൂർ ചാറ്റ്ബോട്ടുകളുടെ സേവനം ഏർപ്പെടുത്തി യു.എ.ഇ ഇന്ത്യൻ കോണ്‍സുലേറ്റ്

പ്രവാസികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാൻ 24 മണിക്കൂർ ചാറ്റ്ബോട്ടുകളുടെ സേവനം ഏർപ്പെടുത്തി യു.എ.ഇ ഇന്ത്യൻ കോണ്‍സുലേറ്റ്

പ്രവാസികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാൻ ചാറ്റ്ബോട്ടുകളുടെ സേവനം ഏര്‍പ്പെടുത്തി ദുബെെയിലെ ഇന്ത്യൻ കോണ്‍സുലേറ്റ്. 24 മണിക്കൂറും നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്ബോട്ടുകളാണ് സഹായത്തിന് സജ്ജമായിരിക്കുന്നത്. പ്രവാസി ഭാരതീയ സഹായ കേന്ദ്രം അഥവാ പി.ബി.എസ്.കെയുടെ സേവനങ്ങളാണ് ചാറ്റ്ബോട്ടുകള്‍ ലഭ്യമാക്കുക. ദുബൈ കോണ്‍സുലേറ്റ് വെബ്സൈറ്റില്‍ പ്രവേശിക്കുമ്ബോള്‍ പി.ബി.എസ്.കെ ഹെല്‍പ് ഡെസ്ക് എന്ന ചാറ്റ്ബോട്ടില്‍ നിന്ന് മെസേജുകള്‍ വന്നു തുടങ്ങും. ഉപഭോക്താവിന്‍റെ ഇ-മെയില്‍ ഐ.ഡി നല്‍കി കഴിഞ്ഞാല്‍ അന്വേഷണങ്ങള്‍ക്ക് ചാറ്റിങിലൂടെ മറുപടി നല്‍കും. കോണ്‍സുലേറ്റ് നല്‍കുന്ന പാസ്പോര്‍ട്ട്, അറ്റസ്റ്റേഷൻ, കോണ്‍സുലാര്‍, ലേബര്‍, വിസ, ഒ.സി.ഐ വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ സേവനങ്ങളെ കുറിച്ച്‌ അന്വേഷണങ്ങള്‍ക്ക് ചാറ്റ് ബോട്ട് മറുപടി ലഭിക്കും. ഇ-മെയില്‍ നല്‍കുന്നതിനാല്‍ നേരത്തെ നടത്തിയ അന്വേഷണങ്ങളുടെ റെക്കോര്‍ഡ് സൂക്ഷിക്കാൻ ചാറ്റ്ബോട്ടിന് സാധിക്കും. ‘സോഹോ’ കോര്‍പറേഷനുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments