HomeWorld NewsGulfപെൺകുട്ടികൾക്ക് സോഷ്യൽ മീഡിയയിലൂടെ ഹാർട്ട് ഇമോജി അയക്കുന്നവർക്ക് മുട്ടൻ പണിയുമായി ഈ ഗൾഫ് രാജ്യങ്ങൾ; അഞ്ചുവർഷം...

പെൺകുട്ടികൾക്ക് സോഷ്യൽ മീഡിയയിലൂടെ ഹാർട്ട് ഇമോജി അയക്കുന്നവർക്ക് മുട്ടൻ പണിയുമായി ഈ ഗൾഫ് രാജ്യങ്ങൾ; അഞ്ചുവർഷം തടവും 20 ലക്ഷം രൂപ പിഴയും !

വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ രണ്ടുവര്‍ഷം തടവും 2000 കുവൈത്ത് ദിനാര്‍ പിഴയും ഏർപ്പെടുത്തി കുവൈത്ത്. സൗദിയില്‍ ആകട്ടെ ഹാര്‍ട്ട് ഇമോജി അയക്കുന്നവരെ ജയിലില്‍ അടയ്ക്കും. ഹാര്‍ട്ട് ഇമോജി അയക്കുന്നത് പീഡനമായി കണക്കാക്കും. കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും ഒരു ലക്ഷം സൗദി റിയാല്‍ പിഴയും ലഭിക്കും. 300,000 സൗദി റിയാലും അഞ്ചുവര്‍ഷം തടവുമാണ് നിയമലംഘനം ആവര്‍ത്തിച്ചാലുള്ള ശിക്ഷ. ഓണ്‍ലൈന്‍ ചാറ്റിംഗിന് ഉപയോഗിക്കുന്ന ചില ചിത്രങ്ങള്‍ക്കും പദപ്രയോഗങ്ങള്‍ക്കും എതിരെ ഒരാള്‍ കേസ് ഫയല്‍ ചെയ്താല്‍ അത് പീഡന പരാതിയില്‍ ഉള്‍പ്പെടുമെന്ന് സൗദി അറേബ്യയിലെ ആന്റി ഫ്രോഡ് അസോസിയേഷന്‍ അംഗം അല്‍ മൊതാസ് കുത്ബി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments