HomeWorld NewsGulfകുവൈത്ത്: മതാചാരങ്ങളുടെ മറവില്‍ ചികിത്സ നടത്തി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മതപ്രഭാഷകന് തടവുശിക്ഷ

കുവൈത്ത്: മതാചാരങ്ങളുടെ മറവില്‍ ചികിത്സ നടത്തി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മതപ്രഭാഷകന് തടവുശിക്ഷ

മതാചാരങ്ങളുടെ മറവില്‍ ചികിത്സ നടത്തി സഹോദരങ്ങളായ മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മുസ്ലീം മതപ്രാസംഗികനു ശിക്ഷ വിധിച്ച്‌ കുവൈറ്റ് കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ഇയാൾ ഉപദ്രവിച്ചത്. ഇയാളെ കോടതി അഞ്ച് വര്‍ഷം തടവിനാണ് ശിക്ഷിച്ചത്. ദുര്‍വാശിയും അസൂയയുമുള്ള പെണ്‍കുട്ടികളെ ഭേദപ്പെടുത്താനുള്ള ഖുറാനിലെ ആത്മീയ രോഗശാന്തിയുടെ, നിയമപരമായ രൂപമായ ‘റോക്വിയ’ എന്ന ചികിത്സ രീതി തനിക്ക് അറിയാമെന്ന് പെണ്‍കുട്ടികളുടെ പിതാവിനെ ഇയാള്‍ ബോധ്യപ്പെടുത്തി. തുടര്‍ന്ന് രോഗം ഭേദമാക്കാൻ സഹോദരങ്ങളെ തന്റെ വസതിയിലേക്ക് കൊണ്ടുവരണമെന്ന് പ്രാസംഗികൻ ആവശ്യപ്പെട്ടു. ചികിത്സയ്‌ക്ക് പിന്നാലെ പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ടാണ് തിരികെ വീട്ടിലെത്തിയത്. തുടര്‍ന്ന് കാര്യം തിരക്കിയപ്പോഴാണ് പെണ്‍കുട്ടികള്‍ സംഭവം വിവരിച്ചത്. ലൈംഗിക തൃഷ്ണയോടെ പ്രാസംഗികൻ ശരീരത്തില്‍ സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു എന്ന് പെൺകുട്ടികൾ പറഞ്ഞു. ഇതോടെ പിതാവ് ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രാസംഗികൻ കുറ്റം ചെയ്തതായി കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments