HomeWorld NewsGulfസൗദി പ്രവാസികൾക്ക് കനത്ത തിരിച്ചടി: കാലാവധി തീർന്ന വിസകൾ പുതുക്കാൻ കഴിയില്ലെന്ന് സൗദി മാനവശേഷി വികസന...

സൗദി പ്രവാസികൾക്ക് കനത്ത തിരിച്ചടി: കാലാവധി തീർന്ന വിസകൾ പുതുക്കാൻ കഴിയില്ലെന്ന് സൗദി മാനവശേഷി വികസന മന്ത്രാലയം

 

കാലാവധി തീർന്ന വിസകൾ
ദീർഘിപ്പിക്കാനോ പുതുക്കാനോ
കഴിയില്ലെന്ന് സൗദി മാനവശേഷി,
സാമൂഹിക വികസന മന്ത്രാലയം.
കൊവിഡിന്റെ പശ്ചാതലത്തിൽ വിസാ
നിബന്ധനകളിൽ ഇളവ് ലഭിക്കുമെന്ന
പ്രതീക്ഷയാണ് ഇതോടെ ഇല്ലാതെയായത്.

സൗദി പൗരന്റെ അന്വേഷണത്തിന്
മറുപടിയായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വിസ നിയമത്തിലെ വ്യവസ്ഥകൾ കർശനമായി തുടരുമെന്ന് വ്യക്തമാക്കിയത്. വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്യാൻ
നേടിയ വിസ കൊവിഡ് വ്യാപനത്തെ
തുടർന്ന് അതിർത്തികൾ അടച്ചതും മൂലം പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും ഈ വിസയുടെ കാലാവധി ഇപ്പോൾ അവസാനിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ച് സൗദി പൗരൻ മാനവശേഷി, സാമൂഹിക
വികസന മന്ത്രാലയത്തെ സമീപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments