സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് റിക്രൂട്മെന്റ് വരുന്നു; മലയാളികൾക്ക് സുവർണ്ണാവസരം

10

സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിനായി കണ്‍സള്‍ട്ടന്റ്സ്, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷം പ്രവൃത്തിപരിചയം ഉള്ളവരാകണം അപേക്ഷകര്‍. ഒക്ടോബര്‍ 22, 23 തീയതികളില്‍ ബാംഗ്ലൂര്‍, 25, 26 തീയതികളില്‍ ചെന്നെ, 28, 29, 30 തീയതി കളില്‍ ഹൈദ്രാബാദ്, നവംബര്‍ 1, 2 തീയതികളില്‍ മുംബൈ എന്നിവിടങ്ങളിലാണ് ഇന്റര്‍വ്യൂ.

കൂടുതല്‍ വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.