HomeWorld NewsGulfയാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി വിമാനം ബോംബ് വച്ചു തകര്‍ക്കുമെന്ന് പൈലറ്റിന്റെ ഭീഷണി; ദുബായ് ഫ്ലൈറ്റിൽ ഇന്നലെ...

യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി വിമാനം ബോംബ് വച്ചു തകര്‍ക്കുമെന്ന് പൈലറ്റിന്റെ ഭീഷണി; ദുബായ് ഫ്ലൈറ്റിൽ ഇന്നലെ നടന്നത് നാടകീയ സംഭവങ്ങൾ

വിമാനം ബോംബ് വച്ചു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൈലറ്റിനെതിരായ കേസ് ദുബൈ കോടതിയുടെ പരിഗണനയില്‍. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാന്‍ഡ്രിഡില്‍ നിന്നും ദുബൈയിലേക്കുള്ള വിമാനത്തില്‍ യാത്രക്കാരനായി പോകുമ്പോഴായിരുന്ന 27 വയസ്സുള്ള എമിറാത്തി പൈലറ്റ് ഭീഷണിമുഴക്കിയത്. തന്റെ കൈവശം സ്‌ഫോടക വസ്തുക്കള്‍ ഉണ്ടെന്നും വിമാനം തകര്‍ക്കുമെന്നും ആണ് ഭീഷണി മുഴക്കിയത്. ഒപ്പം ഒരു വിമാനജീവനക്കാരനെ ആക്രമിക്കുകയും ചെയ്തു.

സംഭവം നടക്കുമ്പോള്‍ പ്രതി അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് രേഖകള്‍ പറയുന്നത്. സംഭവം നടന്ന അന്നു തന്നെ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ പൊലീസ് വിഭാഗത്തിന് അധികൃതര്‍ പരാതി നല്‍കുകയും ചെയ്തു. ഗുരുതരമായ നിരവധി വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പൈലറ്റിനെതിരെ കേസ് എടുത്തിരിക്കുന്നത്. വിമാന ജീവനക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തി, ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു, ഭീഷണിപ്പെടുത്തുക, പൊതുമുതല്‍ നശിപ്പിക്കുക, ലൈസന്‍സ് ഇല്ലാതെ മദ്യപിക്കുക, മറ്റുയാത്രക്കാരെ അപമാനിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. വിമാനത്തിലെ ഒരു സീറ്റും ജനല്‍വാതിലിന്റെ ഒരു കവറും പ്രതി മനഃപൂര്‍വം നശിപ്പിച്ചു. ഇതിന് ഏതാണ്ട് 10324 ദിര്‍ഹം വില വരും. വിമാനത്തിലെ ജീവനക്കാര്‍ നിര്‍ദേശിച്ചത് അനുസരിച്ച് ബ്രിട്ടിഷ് സര്‍വീസ് മാനേജര്‍ ആണ് വിഷയം പൊലീസിനെ അറിയിച്ചത്.

പരാതി കിട്ടിയ ഉടനെ ദുബൈ പൊലീസ് സംഘം വിമാനം ലാന്‍ഡ് ചെയ്ത ഉടനെ സ്ഥലത്ത് എത്തുകയും പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പ്രതിയായ വ്യക്തി വിമാനത്തില്‍ കയറുമ്പോള്‍ തന്നെ സ്വബോധത്തില്‍ അല്ലായിരുന്നുവെന്ന് റൊമാനിയന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡ് പറഞ്ഞു. വിമാനം പുറപ്പെട്ട് ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. ജീവനക്കാരെ അപമാനിക്കുകയും ചെയ്തു.

ഇയാളുടെ ഉപദ്രവം അതിരുകടന്നപ്പോള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ച യാത്രക്കാരെയും ഇയാള്‍ ഉപദ്രവിച്ചു. ഷൂസ് ഊരിമാറ്റി എറിയാന്‍ ശ്രമിക്കുമ്പോള്‍ ഒരു യാത്രക്കാരന്‍ പ്രതിയെ തടഞ്ഞു. പിന്നീട്, ഇയാളെ ആക്രമിക്കുകയും നെഞ്ചില്‍ ശക്തമായി ഇടിക്കുകയും ഉന്തിയിടുകയും ചെയ്തു. തല ടെലിവിഷന്‍ സ്‌ക്രീനില്‍ ഇടിച്ച് മുറിവുണ്ടാക്കിയ പ്രതി, ഇത് വിമാന ജീവനക്കാര്‍ തന്നെ മര്‍ദിച്ചതിനെ തുടര്‍ന്ന് ഉണ്ടായതാണെന്ന് പറയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മറ്റൊരു യാത്രക്കാരന്‍ പ്രതിയെ പിടിച്ചു കെട്ടുകയായിരുന്നു. ഈ സമയത്താണ് തന്റെ കൈവശം ബോംബ് ഉണ്ടെന്നും എല്ലാവരെയും തകര്‍ക്കുമെന്നും പൈലറ്റ് പറഞ്ഞത്. യാത്രക്കാര്‍ എല്ലാവരും പരിഭ്രാന്തരായെന്നും ദൃക്‌സാക്ഷി മൊഴി നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments