HomeWorld NewsGulfഇന്ത്യൻ പാസ്പോർട്ട്‌ മാറുന്നു: കൈ കൊണ്ടെഴുതിയ പാസ്പോർട്ടുമായി ഇനി സഞ്ചരിക്കാനാകില്ല

ഇന്ത്യൻ പാസ്പോർട്ട്‌ മാറുന്നു: കൈ കൊണ്ടെഴുതിയ പാസ്പോർട്ടുമായി ഇനി സഞ്ചരിക്കാനാകില്ല

മെഷീൻ റീഡബിൾ പാസ്‌പോർട്ടുകൾ ആഗോളതലത്തിൽ കർശനമാക്കുന്നതിന്റെ ഭാഗമായായി കൈകൊണ്ട് എഴുതിയ പാസ്‌പോർട്ടുകൾ പിൻവലിക്കുന്നു. നിങ്ങളുടെ പാസ്‌പോർട്ടിലെ വിവരങ്ങൾ കൈകൊണ്ട് എഴുതിയതാണെങ്കിൽ നവംബർ 24-നുശേഷം അതുപയോഗിച്ച് എവിടേയ്ക്കും യാത്ര ചെയ്യാനാകില്ല. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ ഈ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലും വിദേശത്തുമുള്ള പൗരന്മാരോട് പാസ്‌പോർട്ട് പരിശോധിച്ച് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുകയാണ്. 2001-നുമുമ്പ് നൽകിയതും 1990-കളുടെ മധ്യത്തിൽ നൽകിയ 20 വർഷം കാലാവധിയുള്ളതുമായ പാസ്‌പോർട്ടുകളാണ് ഇപ്പോൾ കൈകൊണ്ട് എഴുതിയതായി ശേഷിക്കുന്നത്.

മെഷിൻ റീഡബിൾ പാസ്‌പോർട്ട് അല്ലെങ്കിൽ ഇനി മറ്റു രാജ്യങ്ങളിൽനിന്ന് വിസ നിഷേധിക്കപ്പെട്ടേക്കാം. വിസ ഉണ്ടെങ്കിൽത്തന്നെ ചിലപ്പോൾ പ്രവേശനം നിഷേധിക്കപ്പെടാനും ഇതിടയാക്കിയേക്കാം. അതൊഴിവാക്കാനാണ് പാസ്‌പോർട്ടുകളിൽ വിവരങ്ങൾ കൈകൊണ്ട് രേഖപ്പെടുത്തിയതല്ലെന്ന് ഉറപ്പിക്കാൻ സർക്കാർ നിർദ്ദേശിക്കുന്നത്.

2001 മുതൽ മെഷിൻ റീഡബിൾ പാസ്‌പോർട്ടുകളാണ് ഇന്ത്യ നൽകുന്നത്. കൈ കൊണ്ടെഴുതിയ രണ്ടരലക്ഷത്തോളം പാസ്‌പോർട്ടുകൾ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. പാസ്‌പോർട്ട് സ്വന്തമായുള്ള ഇന്ത്യക്കാരുടെ എണ്ണം ആറരക്കോടിയോളമാണ്.

നവംബർ 24-ന് അപ്പുറത്തേയ്ക്ക് കാലാവധിയുള്ള, കൈകൊണ്ട് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പാസ്‌പോർട്ടുകൾ ഉപയോഗിക്കുന്നവർ നവംബർ 24-ന് മുമ്പ് പുതിയ പാസ്‌പോർട്ടിന് അപേക്ഷ നൽകിയിരിക്കണം. പാസ്‌പോർട്ട് പുതുക്കി നൽകുന്നതിന് ഫാസ്റ്റ് ട്രാക്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments