റിയാദ്: സൗദിയില്‍ പുതിയ കമ്പനി നിയമം മന്ത്രി സഭ അംഗീകരിച്ചു. സൗദി രാജാവ് സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലെ അല്‍യെമാമ കൊട്ടാരത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വാണിജ്യ, വ്യവസായ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ സമര്‍പ്പിച്ച ശുപാര്‍ശ വിശകലനം ചെയ്ത ശേഷമാണ് ഇക്കാര്യം മന്ത്രിസഭ അംഗീകരിച്ചത്. സ്വകാര്യ കമ്പനികളുടെ രൂപീകരണം പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ നിയമം.
എസ്റ്റാബ്ലിഷ്മെന്റുകള്‍ക്ക് പകരം കമ്പനികള്‍ സ്ഥാപിക്കുന്നതിനെ നിയമം പ്രോത്സാഹിപ്പിപ്പിക്കുന്നു. ജോയന്റ് സ്റ്റോക്ക് കമ്പനികളിലെ പാര്‍ട്ണര്‍മാരുടെ ഏറ്റവും കുറഞ്ഞ എണ്ണം അഞ്ചില്‍ നിന്ന് രണ്ടായും കുറഞ്ഞ മൂലധനം ഇരുപത് ലക്ഷം റിയാലില്‍ നിന്നും അഞ്ച് ലക്ഷം റിയാലായും കുറച്ചു. കമ്പനി നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും അമ്പത് ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും.