HomeWorld NewsGulfയുഎഇ യിൽ പുതിയ വിസ പരിഷ്‌കാരം വരുന്നു !!

യുഎഇ യിൽ പുതിയ വിസ പരിഷ്‌കാരം വരുന്നു !!

പ്രൊഫഷണലുകളെയും വിവിധ മേഖലകളിലെ വിദഗ്ദരേയും ലക്ഷ്യമിട്ട് യുഎഇ പുതിയ വിസാ പരിഷ്‌കാരം നടപ്പാക്കുന്നു. പുതിയ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഉയര്‍ന്ന യോഗ്യതയും കഴിവും ഉള്ളവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പുതിയ വിസാ പരിഷ്‌കാരം നടപ്പാക്കുന്നത്. ദുബായ് ഭരണാധികാരി ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പുതിയ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്.

 
പുതിയ പരിഷ്‌കാരം നടപ്പാക്കുന്നതിലൂടെ ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിവിധ ഘട്ടങ്ങളിലായാണ് പരിഷ്‌കാരം നടപ്പാക്കുക. മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലുള്ള വിദഗ്ദര്‍ക്കാണ് ആദ്യഘട്ടത്തില്‍ വിസ നല്‍കുക. ശാസ്ത്രം, സാങ്കേതികം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരെയാണ് രണ്ടാമതായി പരിഗണിക്കുക. ഇവര്‍ക്കുള്ള വിസാ നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലും എളുപ്പത്തിലുമാക്കും.

 
പദ്ധതി സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി പ്രത്യേക കമ്മിറ്റിയേയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും പുതിയ സമ്പ്രദായത്തിന്റെ വിവിധ വശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുക എന്നതാണ് ഈ കമ്മിറ്റിയുടെ ചുമതല. അന്ത്ാരാഷ്ട്ര കമ്പനികള്‍ക്ക് അവരുടെ ആസ്ഥാനങ്ങള്‍ യുഎഇയില്‍ സ്ഥാപിക്കാന്‍ ആവശ്യമായ പദ്ധതികളും പുതിയ പരിഷ്‌കരണത്തിലുണ്ടാകും.

 

 

 

വിസയില്‍ ഇത്തരത്തിലുള്ള പരിഷ്‌കാരം വരുന്നത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഗുണകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. സാങ്കേതിക മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ള മലയാളി യുവാക്കള്‍ക്ക് ഏറെ തൊഴിലവസരം ഉള്‍പ്പെടെ ലഭിക്കാന്‍ പുതിയ പരിഷ്‌കാരം വഴി സാധിക്കുമെന്നാണ് കരുതുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments