HomeWorld NewsGulfഡിസംബര്‍ 30 നു ശേഷം നാട്ടിലെത്തുന്ന പ്രവാസികൾ നോട്ടുകൾ മാറുന്നതെങ്ങിനെ ? ഇതാ കേന്ദ്ര സർക്കാരിന്റെ...

ഡിസംബര്‍ 30 നു ശേഷം നാട്ടിലെത്തുന്ന പ്രവാസികൾ നോട്ടുകൾ മാറുന്നതെങ്ങിനെ ? ഇതാ കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ !

ഇന്ത്യയിൽ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കറന്‍സി നോട്ടുകള്‍ അസാധുവാക്കിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇരുട്ടടി കിട്ടിയതു പോലെ ആയത് രണ്ട് കൂട്ടരാണ്. കള്ളപ്പണക്കാരും പിന്നെ പ്രവാസികളും. ഡിസംബര്‍ 30 വരെ ബാങ്കുകളിലൂടെ പണം മാറിയെടുക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തുവന്നുവെങ്കിലും ജനങ്ങളുടെ സംശയങ്ങള്‍ അറുതിയില്ലാതെ തുടരുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്കു മുന്‍പില്‍ അമ്പതോളം ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ അന്തം വിട്ടിരിക്കുകയാണ് പ്രവാസികള്‍.
കയ്യില്‍ സൂക്ഷിച്ച കറന്‍സികള്‍ ഇനിയെന്തു ചെയ്യുമെന്നാണ് മിക്കവരുടേയും സംശയം.കറന്‍സി കൈമാറാന്‍ എക്‌സ്‌ചേഞ്ചുകളെ സമീപിച്ചുവെങ്കിലും പുതിയ സാമ്പത്തിക പരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കാന്‍ എക്‌സ്‌ചേഞ്ചുകള്‍ തയ്യാറാവാത്തതാണ് പ്രവാസികളെ കുഴപ്പിക്കുന്ന പ്രധാന പ്രശ്‌നം.
കറന്‍സികള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ കുഴയുന്ന പ്രവാസികള്‍ക്കായിതാ നാല് നിര്‍ദ്ദേശങ്ങള്‍.
പണം എന്‍ആര്‍ഒ (NRO Saving Account) അക്കൗണ്ടില്‍ നിക്ഷേപിക്കുക
രാജ്യത്തിനു പുറത്തു താമസിക്കുന്നവര്‍ക്കുള്ള സേവിംഗ്‌സ് അക്കൗണ്ട് ആണ് എന്‍ആര്‍ഒ അക്കൗണ്ട്. സ്വന്തം രാജ്യത്ത് നിന്നും വിദേശിയായ നിങ്ങള്‍ക്ക് ലഭിക്കേണ്ട പണം ഈ അക്കൗണ്ടില്‍ നിക്ഷേപിക്കന്നതു വഴി കൈയ്യിലുള്ള പണം നഷ്ടപ്പെടുമെന്ന ആശങ്ക ഒഴിവാക്കാം. നിക്ഷേപിക്കുന്ന പണം ആവശ്യാനുസരണം ഏത് രീതിയിലേക്ക് മാറ്റിയെടുക്കാനും ഈ സംവിധാനത്തിലൂടെ സാധ്യമാണ്. വിദേശത്തു നിന്നും രാജ്യത്തേക്ക് തിരിച്ചെത്തിയാല്‍ അക്കൗണ്ട് ടൈപ്പില്‍ നിന്നും സാധാരണ സേവിംഗ്‌സ് അക്കൗണ്ട്‌സിലേക്ക് മാറാനുള്ള സൗകര്യവും ഇതില്‍ ലഭ്യമാണ്. മിനിമം ബാലന്‍സായി 10,000 രൂപ മാത്രമാണ് ആവശ്യമെന്നതും ഈ എന്‍ആര്‍ഐ അക്കൗണ്ടിന്റെ പ്രത്യേകതയാണ്

എന്‍ആര്‍ഒ അക്കൗണ്ടിന്റെ പ്രത്യേകതകള്‍
സൗജന്യമായി പണം കൈമാറാം.

 

അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ടത് 10000 രൂപ മാത്രം

 

ലോകത്ത് എവിടെ നിന്നും അക്കൗണ്ടിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്താം

 

ആവശ്യാനുസരണം അക്കൗണ്ട് ടൈപ്പിനെ മാറ്റാം

 

പുതിയ അക്കൗണ്ട് ഹോള്‍ഡേര്‍സിന് സൗജന്യ ചെക്ക് ബുക്കും എടിഎമ കാര്‍ഡും
എന്‍ആര്‍ഒ അക്കൗണ്ടിനെ ഇരട്ട ടാക്‌സ് സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. (നിബന്ധനകള്‍ ബാധകം)

 

സ്വന്തം രാജ്യത്തെ വ്യക്തിയുമായി ചേര്‍ന്ന് ജോയിന്റ് എന്‍ആര്‍ഒ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

 

എന്‍ആര്‍ഒ അക്കൗണ്ട് ഇല്ലാത്തവര്‍ ഉടന്‍ ഇത്തരത്തില്‍ നിരവധി ഗുണങ്ങളുള്ള ഒരു എന്‍ആര്‍ഒ അക്കൗണ്ട് അടിയന്തരമായി ആരംഭിക്കാനാണ് ബാങ്കുകള്‍ പ്രവാസികള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം.

 
ഡിസംബര്‍ 30നു ശേഷം ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ക്കായും സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. പണം മാറാനായി ഡിസംബര്‍ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത് എന്നുള്ളത് കൊണ്ടു തന്നെ അതിനുശേഷം എത്തുന്നവര്‍ക്ക് നേരിട്ട് ആര്‍ബിഐ ഓഫീസുകളിലൂടെ പണം മാറിയെടുക്കാം. പണം മാറാന്‍ വൈകിയതിന്റെ കാരണവും തിരിച്ചറിയല്‍ രേഖകളും ഇതിനോടെപ്പം സമര്‍പ്പിക്കേണ്ടതാണ്.

 
ഇന്ത്യയിലേക്ക് വരുന്ന അടുത്ത ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ കൈയ്യില്‍ പണം കൊടുത്തുവിട്ട് പണം സുരക്ഷിതമായി മാറാം എന്നതാണ് ഡിസംബര്‍ 30നും 2017 മാര്‍ച്ചിനും ഇടയില്‍ ഇന്ത്യയില്‍ എത്താന്‍ സാധിക്കാത്തവര്‍ക്കുള്ള നിര്‍ദ്ദേശം. സത്യവാങ്മൂലം, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുകള്‍, പാന്‍ കാര്‍ഡ് നമ്പര്‍, തുടങ്ങിയവ ഇതിനോടൊപ്പം ചേര്‍ക്കേണ്ടതാണ്.
കടപ്പാട്: റിപ്പോർട്ടർ ലൈവ്

പണമില്ലാതെ ജനം വലഞ്ഞപ്പോൾ നേർച്ചപ്പെട്ടി തുറന്നു കൊടുത്ത് ഒരു ഇടവക പള്ളി ! കാക്കനാട് തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് ചർച്ച് നന്മയുടെ മാതൃക കാട്ടിയതിങ്ങനെ !

അടിച്ചു പൂസായി കോട്ടയം നഗരമധ്യത്തിൽ വിദ്യാർത്ഥിനിയുടെ അഴിഞ്ഞാട്ടം ! പിടിച്ചു മാറ്റാൻ ചെന്ന കടക്കാർക്ക് ചുംബനവും ! ഒടുവിൽ പോലീസ് യുവതിയെ മെരുക്കിയതിങ്ങനെ

മോഡിക്കെതിരെ ഫേസ് ബുക്ക് വീഡിയോ ഇട്ട നാലാം ക്ലാസുകാരിക്ക് തെറിയഭിഷേകം ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments