HomeWorld NewsGulfബഹറൈനില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് വരുന്നു ; ഇനി വാർത്ത കൊടുക്കാൻ ലൈസൻസ് വേണം

ബഹറൈനില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് വരുന്നു ; ഇനി വാർത്ത കൊടുക്കാൻ ലൈസൻസ് വേണം

ബഹ്‌റൈന്‍ : ബഹറൈനില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് വരുന്നു. ഇനി വാര്‍ത്തകള്‍ ഓണ്‍ലൈന്‍വഴി നല്‍കണമെങ്കിൽ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തില്‍ നിന്നും പ്രത്യേക ലൈസന്‍സ് സ്വന്തമാക്കണമെന്ന് വകുപ്പ് മന്ത്രി അലി ബിന്‍ മുഹമ്മദ് റുമൈ അറിയിച്ചു. മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ സോഷ്യല്‍ മീഡിയയിലൂടെയോ വെബ്‌സൈറ്റിലൂടെയോ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

 

ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും മന്ത്രാലയത്തിന് നല്‍കുന്നതിനു പുറമേ ലൈസന്‍സ് ലഭിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയുടെ മേല്‍നോട്ടം ആര്‍ക്കാണോ അയാളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അപേക്ഷയോടൊപ്പം നല്‍കണം. വാര്‍ത്തയില്‍ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ വീഡിയോ ദൈര്‍ഘ്യം 120 സെക്കന്റില്‍ കൂടുവാന്‍ പാടില്ല. എന്നാല്‍, ലൈവ് വീഡിയോ സംപ്രേക്ഷണം അനുവദിക്കുന്നതല്ല തുടങ്ങിയവയാണ് നിബന്ധനകൾ.

പുരുഷമാരിലും സ്ത്രീകളിലും ഷർട്ടിന്റെ ബട്ടൺ രണ്ടു വശത്തായതിന്റെ കാരണം അറിയാമോ?

കാരണമില്ലാതെ തലാഖ് ചൊല്ലി; കോഴിക്കോട് ഭർത്താവിന്റെ വീടിനു മുന്നിൽ അഫ്‌സാനയുടെ വ്യത്യസ്തമായ സമരം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments