HomeNewsപുരുഷമാരിലും സ്ത്രീകളിലും ഷർട്ടിന്റെ ബട്ടൺ രണ്ടു വശത്തായതിന്റെ കാരണം അറിയാമോ?

പുരുഷമാരിലും സ്ത്രീകളിലും ഷർട്ടിന്റെ ബട്ടൺ രണ്ടു വശത്തായതിന്റെ കാരണം അറിയാമോ?

നമ്മൾ എല്ലാവരും ഷർട്ട് ധരിക്കുന്നവരാണ്. അക്കൂട്ടത്തിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട്. എന്നാൽ നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? പുരുഷന്മാരുടെ ഷർട്ടിന്റെ ബട്ടൺ പിടിപ്പിച്ചിരിക്കുന്നത് വലതു വശത്തും സ്ത്രീകളുടെ ഷർട്ടിൽ അത് ഇടതു വശത്തുമാണ്. എന്താണ് ഇങ്ങനെ ഒരു വേർതിരിവിന്റെ കാരണം?

 
കാരണം അൽപം ചരിത്രപരമാണ്. പതിമൂന്നാം നൂറ്റാണ്ടിലാണ് ബട്ടൺ കണ്ടു പിടിക്കുന്നത്. എന്നത് വലിയ ഒരു ടെക്ക്നോളജി ആയിരുന്നു. അതുപോലെ ചെലവേറിയതും. കാരണം സമ്പന്നർ മാത്രമാണ് അക്കാലത്ത് ഷർട്ട് ധരിച്ചിരുന്നത്. നമ്മുടെ നാട്ടിലും അതു തന്നെയായിരുന്നല്ലോ അവസ്ഥ. അന്ന് ജീവിച്ചിരുന്ന ആളുകളിൽ ഭൂരിഭാഗം ആളുകളും വലംകയ്യന്മാർ ആയിരുന്നതിനാൽ ബട്ടൻസ് ഇടുന്നതിനുള്ള എളുപ്പത്തിനു വേണ്ടിയാണ് ബട്ടൺ വലതുവശത്ത് പിടിപ്പിക്കാൻ തുടങ്ങിയത് എന്നാണ് ഒരു ചരിത്രം. അതു തന്നെയല്ല, പണ്ടുകാലങ്ങളിൽ ദാസികളാണ് യജമാനന്മാർ ഷർട്ട് ഇടുവിച്ചിരുന്നത്. അവർക്ക് ബട്ടൺ ഇടാൻ ഉള്ള എളുപ്പത്തിന് വേണ്ടി കൂടിയാണ് ബട്ടൺ വലതു വശത്ത് പിടിപ്പിച്ചത് എന്നാണ് ഐതിഹ്യം.

 

 

അടുത്ത ഒരു വിശദീകരണം മിലിട്ടറിയുമായി ബന്ധപ്പെട്ടതാണ്. ജാക്കറ്റുകളിലും ഷർട്ടുകളിലും ബട്ടൺ തുന്നിപിടിപ്പിക്കാൻ തുടങ്ങിയ കാലത്ത് മിലിറ്ററി ക്യാംപുകളിൽ അതൊരു പ്രശ്നമായി. കാരണം വലംകയ്യന്മാർ കൂടുതലുള്ള ക്യാംപുകളിൽ വസ്ത്രത്തിനടിയിൽ ഒളിപ്പിക്കുന്ന ആയുധങ്ങൾ പെട്ടെന്ന് എടുക്കാനാവാതെ വന്നു. വലതുവശത്ത് ബട്ടൺ പിടിപ്പിച്ചതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. പിന്നീടത് സാധാരണ ജനങ്ങളിലേക്കും എത്തുകയായിരുന്നു.

 

 

അതുപോലെ സ്ത്രീകളുടെ ഷർട്ടിന്റെ ഇടതുവശത്ത് ബട്ടൺ പിടിപ്പിക്കാൻ തുടങ്ങിയതിന്റെ പിന്നിലും ഉണ്ട് ഒരു കാരണം. ഷർട്ടുകൾ പ്രചാരത്തിലായി വന്ന കാലത്ത് അത് സ്ത്രീകളും ഉപയോഗിച്ചു തുടങ്ങി. എന്നാൽ മിക്ക രാജ്യങ്ങളിലും അക്കാലത്ത് സ്ത്രീയും പുരുഷനും ഒരേപോലെ വസ്ത്രം ധരിക്കുന്നത് നിയമവിരുദ്ധമായിരുന്നു. ഇതിനൊരു പരിഹാരമായി ഷർട്ടിൽ ഒരു മാറ്റമെന്ന നിലയിലാണ് ബട്ടണിന്റെ പൊസിഷൻ മാറ്റി ഇടതു വശത്താക്കിയത് എന്നു പറയപ്പെടുന്നു. ഇതോടെ ഷർട്ടുകൾ വ്യത്യസ്തമായി.

പോൾ വർഗീസ്, കാനഡ 

കാരണമില്ലാതെ തലാഖ് ചൊല്ലി; കോഴിക്കോട് ഭർത്താവിന്റെ വീടിനു മുന്നിൽ അഫ്‌സാനയുടെ വ്യത്യസ്തമായ സമരം !

പ്രണയത്തിനു പിന്നിലെ രസതന്ത്രമെന്ത് ? ഇതാ ഒരു ശാസ്ത്രീയ വിശദീകരണം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments