വധു പറന്നോളും എന്നാവും വരൻ കരുതിയത്. അല്ലാതെ ഇങ്ങനെ സംഭവിക്കുമോ? വിവാഹത്തിനിടെയുള്ള ആഘോഷം ഇങ്ങനെയൊരു അവസ്ഥയുണ്ടാക്കുമെന്ന് ആരും കരുതിയില്ല. ആഘോഷത്തിന്റെ ഭാഗമായി വരന് വധുവിനെ മുകളിലേക്ക് എടുത്തെറിയുകയും പിടിക്കാതിരിക്കുകയും ചെയ്തതോടെ വധു നിലത്ത് തലയടിച്ച് വീഴുകയായിരുന്നു. ബോധരഹിതയായ വധുവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ചൈനയില്‍ ഒരു വിവാഹ ചടങ്ങിനിടെയാണ് അപകടമുണ്ടായത്.
പശ്ചിമ ചൈനയിലെ തെങ്കോസു നഗരത്തില്‍ വെച്ച് നടന്ന ആഘോഷത്തിനിടെയാണ് അപകടം. മുകളിലേക്ക് എടുത്തെറിഞ്ഞ വധുവിനെ സുരക്ഷിതമായി പിടിക്കാന്‍ വരന് കഴിയാതെ വന്നപ്പോള്‍ വധു തലയിടിച്ച് താഴെ വീഴുകയായിരുന്നു.
ചൈനീസ് വിവാഹങ്ങളില്‍ സമാനമായ ആഘോഷങ്ങള്‍ പതിവാണ്. ബോധരഹിതയായ വധുവിനെ ഉടന്‍തന്നെ വിവാഹ വേദിയില്‍ നിന്നും ആശുപത്രിയിലെത്തിച്ചു. പൊലീസ് സഹായത്തില്‍ വഴിയിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി വിവാഹ വസ്ത്രത്തോടെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.