HomeWorld NewsEuropeഗോപിനാഥ് മുതുകാടിന്റെ മാജിക് മിഷൻ മാർച്ച് 24 മുതൽ അയർലണ്ടിൽ 

ഗോപിനാഥ് മുതുകാടിന്റെ മാജിക് മിഷൻ മാർച്ച് 24 മുതൽ അയർലണ്ടിൽ 

ദ്രോഗ്‌ഹെഡാ : പ്രശസ്ത മജീഷ്യനും, യൂണിസെഫ് സെലിബ്രിറ്റി സപ്പോർട്ടറും ആയ ശ്രീ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ മാജിക് വിത്ത് എ മിഷൻ മാർച്ച് മാസം 24 മുതൽ അയർലണ്ടിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തപ്പെടുന്നു. അയർലൻഡ് മലയാളികൾക്കായി ഈ പ്രോഗ്രാം ഇവിടെ എത്തിക്കുന്നത് ദ്രോഗ്‌ഹെഡാ ഇന്ത്യൻ അസോസിയേഷൻ ( DMA ) ആണ്.

കുട്ടികൾക്ക് പേർസണൽ ഡെവലെപ്മെന്റ് , കരിയർ ഡെവലെപ്മെന്റ്സ് , കുട്ടികൾക്കും മാതാപിതാക്കൾക്കും വർക്ഷോപ് കൂടാതെ മാജിക് ഷോയും ആയി ഒരു ദിവസo മുഴുവനും നീണ്ടുനിൽക്കുന്ന രീതിയിലാണ് പ്രോഗ്രാം അറേഞ്ച് ചെയ്തിരിക്കുന്നത്. മാർച്ച് മാസം 24 , ശനിയാഴ്ച രാവിലെ 9 മണിമുതൽ വൈകിട്ട് 7 മണി വരെ DMA യുടെ നേതൃത്വത്തിൽ ദ്രോഗ്‌ഹെഡായിൽ വച്ച് ആദ്യ പ്രോഗ്രാം നടത്തപ്പെടുന്നു.  തുടർന്ന് മറ്റു ദിവസങ്ങളിൽ ഡബ്ലിൻ, വാട്ടർഫോർഡ് എന്നീ സ്ഥലങ്ങളിൽ നടത്തപ്പെടുന്നു. മാജിക് മിഷന്റെ മുഖ്യ സ്പോൺസേഴ്‌സ് റോയൽ കാറ്ററിങ്ങും, വിശ്വാസ് ഫുഡ്സും ആണ് .

അന്വോഷണങ്ങൾക്ക് : 0892115979 , 0870618028

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments