HomeWorld NewsEuropeഅയർലണ്ടിൽ GNIB കാർഡ് അടിമുടി മാറുന്നു; ഇനി മുതൽ Ireland Residence Permit

അയർലണ്ടിൽ GNIB കാർഡ് അടിമുടി മാറുന്നു; ഇനി മുതൽ Ireland Residence Permit

അയർലണ്ടിൽ GNIB card രൂപവും നാമവും മാറി Irish Residence Permit (IRP) എന്നായി മാറുന്നു. നിലവില്‍ GNIB card കൈവശം ഉള്ളവര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനനുസരിച്ച് Irish Residence Permit (IRP) ലേക്ക് മാറുന്നതാണ്. എന്നാല്‍ രൂപവും പേരും മാത്രമാണ് മാറുന്നത്. ഉപയോഗവും മറ്റ് കാര്യങ്ങള്‍ക്കും മാറ്റമില്ലെങ്കിലും Irish Residence Permit (IRP) കാര്‍ഡില്‍ ഉടമക്ക് അയര്‍ലണ്ടില്‍ ജോലി ചെയ്യുവാന്‍ കഴിയുമോ എന്ന് രേഖപ്പെടുത്തുന്നതാണ്.

Also read: ഇടനിലക്കാരില്ലാതെ ഫ്രീയായി അയർലണ്ടിൽ ജോലി !! ഇന്ത്യൻ നേഴ്സുമാർക്ക് ഇതുവരെ ലഭിക്കാത്ത ലക്ഷക്കണക്കിന് അവസരങ്ങൾ !

ഡബ്ലിനില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് വിധേയരാകുന്നവര്‍ക്ക് കൂടിക്കാഴ്ചക്ക് ശേഷം നിലവില്‍ ഉള്ളതില്‍ നിന്നും വ്യത്യസ്തമായി തപാല്‍ മാര്‍ഗം മാത്രമേ കാര്‍ഡ് ലഭിക്കുകയുള്ളു. ഡബ്ലിന് പുറത്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ അതാതിടങ്ങളില്‍ നിന്നും Irish Residence Permit (IRP) പിന്നീട് കൈപ്പറ്റേണ്ടതാണ്. മൈക്രോ ചിപ്പില്‍ ഉടമയുടെ കൈവിരലടയാളവും ഫോട്ടോയുടെ കോപ്പിയും ഉള്‍പ്പെടുത്തുന്നതാണ്. പുതിയ കാര്‍ഡ് EU colour and layout നിയമങ്ങളോട് കൂടിയതും കൂടുതല്‍ സുരക്ഷിതവുമാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments