HomeWorld NewsEuropeജന്മനാടിന്റെ സുകൃതം വിളിച്ചോതി അവർ അണിനിരന്നു; അയർലണ്ട് മറ്റൊരിന്ത്യയായി

ജന്മനാടിന്റെ സുകൃതം വിളിച്ചോതി അവർ അണിനിരന്നു; അയർലണ്ട് മറ്റൊരിന്ത്യയായി

അക്ഷരാർഥത്തിൽ അയർലണ്ട് മറ്റൊരു ഇന്ത്യയാവുകയായിരുന്നു. ഭാരതത്തിന്റെ കുരുന്നു മനസ്സുകൾ അഭിമാനപൂർവ്വം ഏറ്റു വാങ്ങിയ ഓരോ ത്രിവർണ്ണ പതാകയിലും പടർന്ന ദേശസ്നേഹം അയർലണ്ടിലെ ഓരോ ഇന്ത്യക്കാരനെയും കോരിത്തരിപ്പിച്ചിരിക്കും, തീർച്ച. നാനാത്വത്തിലെ ഏകത്വം വിളിച്ചോതി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉള്ള ബാലികാബാലന്മാർ ഒറ്റ മനസ്സോടെ അണിനിരന്നപ്പോൾ, ഇന്ത്യയെന്ന മഹാ രാജ്യത്തിന്റെ പുണ്യം, ഇന്ത്യയെ ഇന്ത്യയാക്കാൻ ജീവൻ കൊടുത്ത വീര യോദ്ധാക്കളുടെ അഭിമാനം, എല്ലാം, എല്ലാം വാനോളമുയരുകയായിരുന്നു.

ഗാന്ധിജിയുടെയും നെഹ്രുവിന്റെയും വേഷമണിഞ്ഞ കുരുന്നു കൾ ആ സന്ധ്യ വർണാഭമാക്കി. രാവിലെ പെയ്ത കനത്ത മഴ പോലും അവഗണിച്ച് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കുട്ടികളാണ് ശിശു ദിനം ആഘോഷിക്കാൻ കേരള ഹൌസിലേക്ക് എത്തിയത്. ഏകദേശം മൂന്നരയോടെ നടന്ന റാലിക്ക് ശേഷം നടന്ന സമ്മേളനം ഇന്ത്യക്കാരുടെ കൂട്ടായ്മ കൂടിയായി മാറി. അകാലത്തിൽ പൊലിഞ്ഞ പൊന്നോമ മിലൻ വർഗീസിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് പരിപാടികൾ തുടങ്ങിയത്. ഇന്ത്യ, എവിടെയായാലും എന്തൊക്കെ നേടിയാലും ആ വാക്കിനു ഞങ്ങളുടെ മനസ്സിൽ ”ഞങ്ങളൊന്നാണ്” എന്ന് കൂടിയാണ് അർത്ഥമെന്ന് മനസ്സിൽ അരക്കിട്ടുറപ്പിച്ചാണ് പരിപാടികൾ അവസാനിച്ചത്.

വേള്‍ഡ് മലയാളീ കൗണ്‍സില്‍ കോര്‍ക്കിൽ ‘കേരള ഫിയസ്റ്റ’ 2015 (കേരള പിറവിയും, ശിശുദിനാഘോഷവും) ആഘോഷിച്ചു . പാരീസില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു ആദരാജ്ഞലികള്‍ അര്‍പ്പിച്ചു മൗന പ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്ക് തുടക്കമായി. ഡബ്ലു എം സി കോര്‍ക്ക് പ്രസിഡന്റ് ഷാജു കുര്യന്‍ അധ്യക്ഷനായി. ഡോ. ലേഖ മേനോന്‍(ഡബ്ലു എം സി കോര്‍ക്ക് ജനറല്‍ സെക്രട്ടറി ) എല്ലാവര്‍ക്കും സ്വാഗതമോതി. വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ശ്രീ രാജു കുന്നക്കാട്ട് ആശംസാ പ്രസംഗത്തില്‍ കോര്‍ക്ക് യുണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു. ശ്രീ. ബിജു വൈക്കം (ഡബ്ലു എം സി പ്രോവിന്‍സ് ചെയര്‍മാന്‍) ശ്രീ സണ്ണി എലംകുളം, ഫാ. പോള്‍ തെറ്റയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പെയിന്റിംഗ്, ചിത്രരചന, ചെസ്സ്, ക്വിസ്, മള്‍ട്ടി ടാലെന്റ് ഷോ എന്നിവ ഏവരുടെയും പ്രശംസ നേടി. കേരള ഫീയസ്റ്റ പേര്‍സണ്‍ ആയി സാറാ ആന്‍ ബിജു വിജയിച്ചു. ചെസ്സ് മത്സരത്തില്‍ അലന്‍ ജോസഫ് വിജയിയായി. പ്രോഗ്രാം ക്രോഡീകരിച്ച ലേഖ മേനോന്‍ , വിധികര്‍ത്താക്കളായ സിബി, സതീഷ്, ഡോ.വിമല്‍, ഹേലി മുള്‍ക്കാഹി എന്നിവര്‍ പ്ര്യത്യേകം പ്രശംസ അര്‍ഹിക്കുന്നതായി ചെയര്‍മാന്‍ പോളി ജോസ് പറഞ്ഞു.

ആന്റണിയുടെ നേതൃത്വത്തില്‍ നടന്ന ഗാനമേളയില്‍ ലിജോ ജോസഫ്, ഷാരണ്‍ ഷാജു, ബ്രില്ലി ഷെറി,, റേണ്‍ജ്ജൂ സിനോബി, കൊച്ചു മിടുക്കി നതാഷ സിനോബി, ജെസ്വിന്‍ എന്നിവരുടെ സ്വരാലാപനം നിറഞ്ഞ സദസ്സില്‍ ആഘോഷാരവമായി .

 

തിരികെ നടക്കുമ്പോൾ അങ്ങകലെ ഭാരത മണ്ണിലുള്ള തങ്ങളുടെ പ്രിയ സഹോദാരങ്ങൾക്കും മനസ്സുകൊണ്ട് ആശംസകൾ അർപ്പിക്കാൻ ഓരോ ഇന്ത്യക്കാരനും മറന്നിട്ടുണ്ടാവില്ല.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments