HomeWorld NewsEuropeസൂക്ഷിക്കുക; വാട്ട്സ് ആപ്പിൽ പടരുന്ന അതീവ അപകടകരമായ ഈ മെസ്സേജ് തുറക്കരുത്; തിരിച്ചറിയാനുള്ള എളുപ്പമാർഗം ഇതാ

സൂക്ഷിക്കുക; വാട്ട്സ് ആപ്പിൽ പടരുന്ന അതീവ അപകടകരമായ ഈ മെസ്സേജ് തുറക്കരുത്; തിരിച്ചറിയാനുള്ള എളുപ്പമാർഗം ഇതാ

അയർലൻഡ്, ബ്രിട്ടൻ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് വാട്ട്സ് ആപ്പ് ഉപയോക്താക്കളെ കുടുക്കി പണം തട്ടിയെടുക്കുന്ന ഒരു മെസ്സേജ് വാട്ട്സ് ആപ്പിൽ പ്രചരിക്കുന്നു. റീട്ടെയിൽ ഗ്രൂപ്പായ ആർഗോസിന്റെ പണമിടപാടുകാരിൽ നിന്നും പണം തട്ടിയെടുക്കാനുള്ള ഇത്തരം സന്ദേശങ്ങൾ അവഗണിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സമാന സന്ദേശങ്ങൾ ടെസ്കോ, മാർക്സ്, സ്പെൻസർ, ആൽഡി എന്നിവ ഉൾപ്പെടെയുള്ള റീട്ടെയിൽ സ്റ്റോറുകളുടെ പേരിലും പ്രചരിക്കുന്നുന്നുണ്ട്.നിങ്ങൾക്ക് 500 പൗണ്ട് ഫെസ്റ്റിവൽ ഗിഫ്റ്റ് ലഭിച്ചിരിക്കുന്നു എന്ന പേരിലാണ് വ്യാജ സന്ദേശം. അത് ലഭിക്കുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെടുന്നു. എന്നാൽ, ക്ലിക്ക് ചെയ്യുന്നതോടെ, നമ്മുടെ സ്വകാര്യ വിവരങ്ങൾ മുഴുവൻ ചോർത്തപ്പെടുകയാണ് ചെയ്യുന്നത്. യഥാർത്ഥ കോൺടാക്റ്റിൽ നിന്ന് അയച്ചിരിക്കുന്നതുപോലെ സന്ദേശങ്ങൾ കാണപ്പെടുന്നുണ്ടെങ്കിലും, ബാക്കിയെല്ലാം വ്യാജമാണ്. സന്ദേശത്തിലെ വ്യാകരണ, അക്ഷരപ്പിശകുനോക്കി ഈ സന്ദേശത്തെ തിരിച്ചറിയാനാവും. ഇത്തരം സന്ദേശങ്ങൾ വന്നാൽ, അപ്പോൾ തന്നെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments