HomeWorld NewsEuropeയൂറോപ്പിൽ നേഴ്‌സുമാർക്ക് 50000 അവസരങ്ങൾ; ബ്രിട്ടനിൽ നേഴ്സ് ആയി ജോലി ചെയ്യാൻ ഇനി ഐഇഎൽടിഎസ്സിന് പകരം...

യൂറോപ്പിൽ നേഴ്‌സുമാർക്ക് 50000 അവസരങ്ങൾ; ബ്രിട്ടനിൽ നേഴ്സ് ആയി ജോലി ചെയ്യാൻ ഇനി ഐഇഎൽടിഎസ്സിന് പകരം ഈ മൂന്നു യോഗ്യതകൾ മാത്രം മതി

യൂറോപ്പിലെ നഴ്‌സിങ് സ്വപ്‌നം കാണുന്ന നേഴ്‌സുമാർക്ക് അവിടേക്ക് പോകാൻ മികച്ചൊരു അവസരം കൈവന്നിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന്റെ കാര്യത്തിലാണ് നേരിയൊരു ഇളവിന് അവസരം ഒരുങ്ങുന്നത്. അമ്പതിനായിരം നഴ്‌സുമാരുടെ ഒഴിവുകൾ നികത്താൻ ബ്രിട്ടൻ തയ്യാറെടുക്കുന്നതോടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിച്ചാൽ യുകെയിൽ നഴ്‌സാകാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

നിങ്ങൾ രണ്ടു വർഷത്തിനിടയിൽ നഴ്‌സിങ് പാസ്സാവുകയും ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു അന്തരീക്ഷത്തിൽ ഒരു വർഷം നഴ്‌സായി ജോലി ചെയ്യുകയും ചെയ്യുന്നു എന്നു തെളിയിച്ചാൽ തടസ്സങ്ങൾ ഇല്ലാതെ ജോലി ലഭിക്കും. എന്നാൽ രണ്ടു വർഷത്തിന് മുൻപ് നഴ്‌സിങ് പാസ്സായവർക്കും അവസരം ഉണ്ടെന്ന് എൻഎംസി വിശദീകരണം നൽകുന്നു. ചുവടെ കൊടുത്തിരിക്കുന്ന മൂന്നു കാര്യങ്ങൾ തെളിയിക്കാൻ സാധിച്ചാൽ നിങ്ങൾ രണ്ടു കൊല്ലത്തിന് മുൻപ് നഴ്‌സിങ് പാസ്സായവരാണെങ്കിലും അവസരം ലഭിച്ചേക്കാം:

1. കഴിഞ്ഞ രണ്ടു വർഷക്കാലത്ത് ഏതെങ്കിലും ഇംഗ്ലീഷ് പരിശീലനം നേടിയതിന്റെ തെളിവ്. ഒരു പക്ഷെ കുറഞ്ഞ സ്‌കോറുള്ള ഒരു ഐഇഎൽറ്റിഎസ് പോലും സ്വീകരിച്ചേക്കാം.

2. ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു അന്തരീക്ഷത്തിലാണ് നിങ്ങൾ കഴിഞ്ഞ രണ്ടു വർഷക്കാലം ജോലി ചെയ്യുന്നത് എന്നു തെളിയിച്ചാൽ.

3. നഴ്‌സിങ് പഠിച്ചതിന്റെ ഭാഗമായുള്ള പരിശീലനം കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നടത്തുകയും ആ ട്രെയിനിങ്ങ് ഇംഗ്ലീഷിൽ ആവുകയും ചെയ്താൽ. എന്നാൽ എത്രകാലം ആയിരിക്കണം ട്രെയ്നിങ് പിരീഡ് എന്നു വ്യക്തമാക്കേണ്ടതുണ്ട്.

എന്നാൽ ഈ യോഗ്യതകൾ എൻഎംസി രജിസ്‌ട്രേഷന് പറ്റിയവ ആണോ എന്നു പരിശോധിക്കാനും തീരുമാനിക്കാനും ഉള്ള പൂർണ്ണ അലകാശം എൻഎംസിക്കാണ്. അതുകൊണ്ട് ഇവയൊക്കെ ഉണ്ട് എന്നതുകൊണ്ട് ഓട്ടോമാറ്റിക്കായി യോഗ്യത ലഭിക്കണം എന്നില്ല. പ്രധാന വെല്ലുവിളി ഈ യോഗ്യതകൾ ഒക്കെ ഉണ്ട് എന്നു കരുതി ഫീസ് അടച്ചു സിബിറ്റി പരീക്ഷ എഴുതി ശേഷം പരീക്ഷ ജയിച്ചാലും ഇതു യോഗ്യതയല്ല എന്നു എൻഎംസി കണ്ടെത്തിയതിനാൽ അടച്ച ഫീസ് പോവും എന്നതാണ്. കാരണം സിബിറ്റി പാസ്സായി കഴിഞ്ഞ ശേഷം മാത്രമേ എൻഎംസി രേഖകൾ പരിശോധിക്കൂ എന്നത് തന്നെ. മാത്രമല്ല സിബിറ്റി പരീക്ഷ ഫീസ് റീഫറണ്ടബിൾ അല്ല.

ഇംഗ്ലീഷ് ലാംഗ്വേജ് യോഗ്യത കൂടാതെ ഒരു വർഷത്തെ ജോലി പരിചയവും നിർബന്ധമാണ് എന്നു മറക്കരുത്. ഇംഗ്ലീഷ് യോഗ്യത ഉണ്ട് എന്നുറപ്പായാൽ നിങ്ങൾക്ക് സിബിറ്റി എക്‌സാമിന് രജിസ്റ്റർ ചെയ്യാം. സിബിറ്റി ഓൺലൈൻ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. പഠിച്ച നഴ്‌സിങ് സ്‌കൂളിൽ നിന്നും നഴ്‌സിങ് കൗൺസിലിൽ നിന്നുമുള്ള കത്തുകൾ അതിന് ആവശ്യമാണ്. റെഫറൻസ് നമ്പരും ഉപയോഗിക്കണം. സിബിറ്റി ജയിച്ചാൽ നിങ്ങളുടെ യോഗ്യത പരിശോധിച്ച് എൻഎംസി ഡിസിഷൻ ലെറ്റർ ലഭിക്കും. അതു കിട്ടിയാൽ യുകെയിൽ പോവാൻ വിസ ലഭിക്കും. യുകെയിൽ ചെന്നാൽ ഒഎസ് സിഇ പരീക്ഷ കൂടി എഴുതി പാസ്സായാൽ പിൻ നമ്പർ കിട്ടി നഴ്‌സായി ജോലി ചെയ്യാം. കൂടുതൽ വിവരങ്ങൾ അറിയാൻ ചുവടെ കൊടുത്തിരിക്കുന്നഇമെയ്ലിൽ ബന്ധപ്പെടാവുന്നതാണ്. uknurse@vtosek.co.uk

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments