HomeWorld NewsEuropeഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്ക് ഇനി സര്‍വീസ് ചാര്‍ജ്

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്ക് ഇനി സര്‍വീസ് ചാര്‍ജ്

ഡബ്ലിന്‍: ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തി. എല്ലാ സര്‍വീസുകള്‍ക്കും രണ്ടു യൂറോ വീതമാണ് ഈടാക്കുക. വിസ, പാസ്‌പോര്‍ട്ട് തുടങ്ങി എല്ലാ സേവനങ്ങള്‍ക്കും സര്‍വീസ് ചാര്‍ജ് ബാധകമാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ഇന്ത്യന്‍ എംബസിയുടെ പേരില്‍ മാറാവുന്ന ബാങ്ക് ഡ്രാഫ്‌റ്റോ പോസ്റ്റല്‍ ഓര്‍ഡറോ ആയി സര്‍വീസ് ചാര്‍ജ് അടയ്ക്കാം. അതായത് ഇനിമുതല്‍ അപേക്ഷകര്‍ സേവനങ്ങള്‍ക്കുള്ള ഫീസിനും സര്‍വീസ് ചാര്‍ജിനും പ്രത്യേകം ബാങ്ക് ഡ്രാഫ്റ്റ് എടുക്കണം. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിലേക്കാണ് ഈ തുക വകയിരുത്തും. ഇക്കഴിഞ്ഞ ഡിസംബര്‍ 1 മുതലാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്( ഐസിഡബ്ലുഎഫ്്) നിലവില്‍ വന്നത്. അയര്‍ലന്‍ഡിലെ ഇന്ത്യാക്കാരുടെ ക്ഷേമത്തിനായാണ് ഈ ഫണ്ടിലെ തുക വിനിയോഗിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments