HomeWorld NewsGulfകുവൈത്തിൽ പ്രഖ്യാപിച്ച സമ്പൂർണ്ണ കർഫ്യൂ തുടങ്ങി: സർവ്വം നിശ്ചലം

കുവൈത്തിൽ പ്രഖ്യാപിച്ച സമ്പൂർണ്ണ കർഫ്യൂ തുടങ്ങി: സർവ്വം നിശ്ചലം

കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കുവൈത്തിൽ പ്രഖ്യാപിച്ച സമ്പൂർണ്ണ കർഫ്യൂ തുടങ്ങി. മെയ് പത്തിന് വൈകിട്ട് മുതൽ മെയ് 30 വരെയാണ് നിയന്ത്രണം. ഈ കാലയളവിൽ സർക്കാർ മേഖലയിലെ അടിയന്തര സേവന വിഭാഗം മാത്രമേ പ്രവർത്തിക്കുകയുള്ളൂ.
ഇപ്പോഴത്തെ സാഹചര്യത്തിൽ പെരുന്നാളിന് ശേഷം മാത്രമേ ഇളവുകൾ പ്രഖ്യാപിക്കാൻ കഴിയുകയുള്ളൂ എന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. നിയന്ത്രണങ്ങൾ ഇങ്ങനെ:

പത്രങ്ങൾ മാഗസിനുകൾ എന്നിവയുടെ വിതരണം നിർത്തി പകരം ഓൺലൈൻ പതിപ്പുകൾ ലഭ്യമാകും.

നേരിട്ടുള്ള ഇന്റർവ്യൂ കൾ വാർത്താ സമ്മേളനങ്ങൾ എന്നിവ നിരോധിച്ചു പകരം വീഡിയോ കോൺഫറൻസിംഗ് അനുവദിക്കും.

വൈകിട്ട് 4.30 മുതൽ 6.30 വരെ ജനവാസകേന്ദ്രങ്ങളിൽ വ്യായാമത്തിനുള്ള നടത്തം അനുവദിക്കും. എന്നാൽ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമായിരിക്കണം ഇത്.

വെബ്സൈറ്റിലൂടെ മുൻകൂട്ടി അപ്പോഴും അപ്പോയ്ന്റ്മെന്റ് എടുത്തു ക്യുആർ കോഡ് ഉപയോഗിച്ച് പർച്ചേഴ്സ് നടത്താം. ഇത്തരത്തിൽ അനുവാദം വാങ്ങുമ്പോൾ രണ്ടു ക്യു ആർ കോഡുകൾ ഉപഭോക്താവിന്റെ മൊബൈലിൽ ലഭിക്കും. ഇതിൽ ഒന്ന് കറക്റ്റ് സമയത്ത് പുറത്തിറങ്ങുന്നതിന് മറ്റൊന്ന് സാധനങ്ങൾ വാങ്ങുന്നതിനും ആണ്. എന്നാൽ അതത് സഹകരണസംഘങ്ങളുടെ പരിധിയിൽ താമസിക്കുന്നവർക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക.

ഫാർമസികൾ, ഭക്ഷണശാലകൾ എന്നിവയ്ക്ക് ഡെലിവറി സേവനം നൽകാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments