HomeWorld NewsAustralia  കുരുന്നുകൾക്ക് വായിച്ചു രസിക്കാൻ മുത്തശ്ശിക്കഥകൾ മൊബൈൽ ആപ്പ് മെൽബണിൽ ഉൽഘാടനം ചെയ്തു

  കുരുന്നുകൾക്ക് വായിച്ചു രസിക്കാൻ മുത്തശ്ശിക്കഥകൾ മൊബൈൽ ആപ്പ് മെൽബണിൽ ഉൽഘാടനം ചെയ്തു

ഓസ്ട്രേലിയ: ഐ.റ്റി. മേഖലയിൽ അമേരിക്കയിലും, ഇംഗ്ലണ്ടിലും
ഇന്ത്യയിലുമായി വൻ കുതിച്ചുചാട്ടം നടത്തിയ Vcode Infotech ഒരുക്കുന്ന മുത്തശ്ശിക്കഥകളുടെ ആപ്പ് മെൽബണിൽ ക്രാംൻ ബൺ ഹോം തീയേറ്ററിൽ വച്ച് ഉൽഘാടനം ചെയ്തു.  കൊച്ചു കുരുന്നുകളുടെ മനസ്സിൽ അന്യം നിന്നു പോയ മുത്തശ്ശി കഥകൾ കാർട്ടൂണുകളായി ശ്രുതി മധുരമായ വരച്ചുകാട്ടുന്ന ഈ ആപ്ളിക്കേഷന് വൻ പ്രചാരണമാണ് കിട്ടുന്നത്. കുട്ടികളുടെ മനസ്സിൽ നല്ല ചിന്തകളെ മലയാളത്തനിമയിൽ വരച്ചുകാട്ടുകയാണ് ഈ മുത്തശ്ശി കഥകൾ.

വിദേശ രാജ്യങ്ങളിൽ  കുട്ടികളെ ഉറക്കാൻ പോലും ഈ ആപ്ളിക്കേഷൻ ആളുകൾ ഉപയോഗിക്കുന്നു. വി-കോഡിന്റെ മറ്റൊരു പ്രശസ്ത ആപ്പായ എഞ്ചുവടി ഇപ്പോൾ തന്നെ വിദേശ രാജ്യങ്ങളിൽ വ്യക്തികളും അസോസിയേഷനുകളും കുട്ടികളെ മലയാളം പഠിപ്പിക്കാൻ വ്യാപകമായി ഉപയോഗിക്കുന്നു.  അതുപോലെ പാചകത്തിന്റെ ലോകത്ത് രുചിയുടെ വർണങ്ങൾ തീർത്ത ബെസ്റ്റ് ഇന്ത്യൻ കുക്കിംഗ് ഇതുവരെ രണ്ടരലക്ഷം ആളുകൾ ഉപയോഗിക്കുന്നു.
മുത്തശ്ശിക്കഥകളുടെ ഉൽഘാടനം മെൽബണിൽ ഓസ്ട്രേലിയായിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനും, ഒ.ഐ.സി.സി. ന്യൂസിന്റെ ചീഫ് എഡിറ്ററുമായ ജോസ്.എം. ജോർജ് നിർവ്വഹിച്ചു.  ചടങ്ങിൽ ഓ ഐ സി സി ന്യൂസ് മാനേജിങ് എഡിറ്ററും, മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ എഫ് ഐ എ വി പ്രതിനിധിയുമായ  ജോർജ് തോമസ്, ലിബറൽ പാർട്ടി നേതാവ് പ്രസാദ് ഫിലിപ്പ്, കേസ്സി മലയാളിഅസോസിയേഷൻ പ്രസിഡന്റ്  ഗിരീഷ് മാധവൻ, ഓ ഐ സി സി ന്യൂസ് എഡിറ്റർ ജോജി കാഞ്ഞിരപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
വീട്ടിൽ വച്ച് 2000 രൂപ പ്രിന്റ് ചെയ്തു ഷോപ്പിംഗ് ! തൃശൂരുള്ള ഈ പ്ലസ്ടു വിദ്യാർത്ഥിനി ആള് വേറെ ലെവലാ !
ഗോഡ്ഫാദറിൽ ജഗദീഷ് മരത്തിൽനിന്നും വീഴുന്ന ആ സീനിൽ ശരിക്കും എന്നതാണ് സംഭവിച്ചത് എന്നറിയാമോ ? ഭാഗ്യം !
സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                               www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments