HomeWorld NewsAustraliaവര്‍ഗ്ഗവിവേചനം, ആപ്പിൾ സ്റ്റോർ മാപ്പു പറഞ്ഞു

വര്‍ഗ്ഗവിവേചനം, ആപ്പിൾ സ്റ്റോർ മാപ്പു പറഞ്ഞു

മെൽബണ്‍: മോഷ്ടാക്കൾ എന്ന് ചിന്തിച്ചു 10-ആം ക്ലാസ് വിദ്യാർഥികൾ ആയ ആഫ്രിക്കൻ വംശജരെ കടയിൽ നിന്നും ഇറക്കി വിട്ട സംഭവത്തിൽ ആപ്പിൾ ഖേദം പ്രകടിപ്പിച്ചു .ഈക്കഴിഞ്ഞ ചൊവ്വാഴ്ച ആണ് സംഭവം നടന്നത്. മേരി ബ്രിനോൻഗ് ഹൈ സ്കൂളിലെ ആഫ്രിക്കൻ വംശജരായ  ആറു  കുട്ടികളാണ് അപ്പിൾ സ്റ്റോർ സന്ദർശിച്ചത്‌. തുടർന്ന് കുട്ടികൾക്ക്  ചുറ്റും സെക്യൂരിറ്റി ജീവനക്കാർ വളയുകയും  കുട്ടികളോട് കടയിൽ നിന്നും പോകുവാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു

എന്നാൽ കുട്ടികൾ പ്രതികരിച്ചപ്പോൾ നിങ്ങൾ എന്തെങ്കിലും മോഷ്ടിക്കും എന്ന് കടയിലെ ജോലിക്കാർക്ക് സംശയം ഉണ്ടെന്നും അതുകൊണ്ട് ദയവായി പോകെണമെന്നും ആണ് സെക്യൂരിറ്റി ആവശ്യപ്പെട്ടത് .

ഇതറിഞ്ഞ സ്കൂൾ പ്രിൻസിപ്പൽ പിന്നീടു ഈ കുട്ടികലെയുമായി അപ്പിൾ സന്ദർശിക്കുകയും തുടർന്ന് സ്റ്റോർ മാനേജർ തങ്ങളുടെ മാപ്പ് അറിയിക്കുകെയുമായിരുന്നു. ആപ്പിൾ സ്റ്റോർ എല്ലാ വംശജര്ക്കും വേണ്ടി ഉള്ളതാണെന്നും ഈ സംഭവത്തിൽ തങ്ങൾ ഖേദിക്കുന്നുവെന്നും ആപ്പിൾ മാനേജ്‌മന്റ്‌ അറിയിച്ചു .

കുട്ടികളിൽ ഒരാൾ പകർത്തിയ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയായിൽ ഇപ്പോൾ തരംഗം ആണ്.

ചുരിദാർ ധരിച്ചു ട്രെയിനിൽ യാത്ര ചെയ്ത ഇന്ത്യൻ പെണ്‍കുട്ടികളെ ഒരു യാത്രക്കാരൻ അധിക്ഷേപിച്ച സംഭവവും  ഈയിടെ ഒരു പ്രമുഖ  ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തിരുന്നു. വംശീയ അക്രമങ്ങൾ ഇപ്പോഴും മെൽബണിൽ നിലനില്ക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഇരകൾ ആണ് ഈ ആഫ്രിക്കൻ കുട്ടികൾ .

ജേ സീ

മെൽബണ്‍ റിപ്പോർട്ടർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments