HomeUncategorized'യഥാർത്ഥ ജീവിതത്തിൽ ഞാൻ ഇങ്ങനെയാണ്, മറ്റെല്ലാം വ്യാജം': നടി ഉഷ തന്റെ ജീവിതം പറയുമ്പോൾ

‘യഥാർത്ഥ ജീവിതത്തിൽ ഞാൻ ഇങ്ങനെയാണ്, മറ്റെല്ലാം വ്യാജം’: നടി ഉഷ തന്റെ ജീവിതം പറയുമ്പോൾ

കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി മലയാള സിനിമയുടെ ഭാഗമാണ് ഉഷ. ഒരുപിടി ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ഉഷ. 1984ല്‍ മോഹൻലാല്‍-ഫാസില്‍ കൂട്ടുകെട്ടിലൊരുങ്ങിയ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു ഉഷയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ബാലചന്ദ്രമേനോന്റെ കണ്ടതും കേട്ടതും എന്ന ചിത്രത്തിലൂടെ നായികയുമായി. എന്നാല്‍ നായകന്റെ സഹോദരി, നായികയുടെ കൂട്ടുകാരി തുടങ്ങിയ സഹതാര വേഷങ്ങളിലൂടെയാണ് നടി ശ്രദ്ധനേടുന്നത്. കിരീടത്തിലെ മോഹൻലാലിന്റെ സഹോദരി വേഷമാണ് ഇതില്‍ ഏറെ ശ്രദ്ധനേടിയത്. ഇന്നും ഒരുപക്ഷെ പ്രേക്ഷകര്‍ ഉഷയെ ഓര്‍ക്കുന്നത് ആ കഥാപാത്രത്തിലൂടെയാകും. യഥാര്‍ത്ഥ ജീവിതത്തിൽ താൻ ലതയെ പോലെ പാവം അല്ലെന്നും ഭയങ്കര സാധനമാണെന്നും ഉഷ പറയുന്നു. സീരിയല്‍ ടുഡേ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉഷ.

. ‘ആ കഥാപാത്രത്തെ പോലെയല്ല ഞാൻ യഥാര്‍ത്ഥ ജീവിതത്തില്‍. ഞാന്‍ ഭയങ്കര സാധനമാണ്. സ്ത്രീധനം സിനിമയിലൊക്കെ ഭയങ്കര വില്ലത്തിയായിട്ടാണ് ഞാന്‍ അഭിനയിച്ചത്. ജീവിതത്തില്‍ ഞാന്‍ അത്രയും വില്ലത്തിയാണോ എന്ന് എന്നെ പരിചയമുള്ളവരോട് ചോദിച്ചാല്‍ അറിയാം’, ഉഷ പറയുന്നു.

‘സിനിമയില്‍ വില്ലത്തി റോള്‍ ആയാലും പാവം കുട്ടി റോളായാലും എനിക്ക് വിഷയമല്ല. കരയാന്‍ പറഞ്ഞാല്‍ കരയും ചിരിക്കാന്‍ പറഞ്ഞാല്‍ ചിരിക്കും. അതാണ് എന്റെ ജോലി’, ഉഷ വ്യക്തമാക്കി. ഇപ്പോള്‍ സിനിമകള്‍ക്കൊപ്പം സീരിയലുകളും ചെയ്യുന്നുണ്ടെന്നും ഉഷ പറഞ്ഞു. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കുങ്കുമച്ചെപ്പ് എന്ന സീരിയലിലാണ് ഉഷ ഇപ്പോള്‍ അഭിനയിക്കുന്നത്. നെഗറ്റീവ് റോളിലാണ് ഉഷ സീരിയലില്‍ എത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments