HomeUncategorizedദുബായിൽ ഫ്ലയിങ് ടാക്സികൾ 2026 ഓടെ പൂർണതോതിൽ ആരംഭിക്കാനൊരുങ്ങി അധികൃതർ; ക്രമീകരണങ്ങൾ ഇങ്ങനെ:

ദുബായിൽ ഫ്ലയിങ് ടാക്സികൾ 2026 ഓടെ പൂർണതോതിൽ ആരംഭിക്കാനൊരുങ്ങി അധികൃതർ; ക്രമീകരണങ്ങൾ ഇങ്ങനെ:

2026-ഓടെ ഫ്‌ളൈയിങ് ടാക്‌സി സർവീസ് പൂർണതോതിൽ ആരംഭിക്കും. ദുബൈ വേള്‍ഡ് കോണ്‍ഗ്രസ് ഫോര്‍ സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ്പോര്‍ട്ടിന്റെ സമാപന ദിനത്തില്‍ സ്‌കൈപോര്‍ട്സ് സി ഇ ഒ. ഡങ്കന്‍ വാക്കറാണ് ഇക്കാര്യം അറിയിച്ചത്. യു എ ഇയിലെ ആദ്യ വെര്‍ട്ടിപോര്‍ട്ട് നിര്‍മിക്കാന്‍ ചുമതലപ്പെടുത്തിയ ലണ്ടന്‍ ആസ്ഥാനമായുള്ള കമ്ബനിയുടെ സി ഇ ഒ ആണ് ഡങ്കന്‍ വാക്കര്‍. 2026-ഓടെ സ്ഥിരമായ എയര്‍ ടാക്സി സേവനങ്ങള്‍ക്കായി പൂര്‍ണമായി വികസിപ്പിച്ച വെര്‍ട്ടിപോര്‍ട്ടുകളുടെ ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ നഗരമായിരിക്കും ദുബൈ.

ഡ്രോണുകളുടെ ലാന്‍ഡിംഗിനും ടേക്ക്‌ഓഫിനുമായി രൂപകല്‍പന ചെയ്ത സൗകര്യമാണ് വെര്‍ട്ടിപോര്‍ട്ട് (വെര്‍ട്ടിക്കല്‍ എയര്‍പോര്‍ട്ട്). വ്യത്യസ്ത വലിപ്പവും ഭാരവുമുള്ള സ്‌പെസിഫിക്കേഷനുകളുള്ള പരമ്ബരാഗത ഹെലികോപ്റ്ററുകള്‍ ഉള്‍ക്കൊള്ളാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു ഹെലിപാഡിനോ ഹെലിപോര്‍ട്ടിനോ സമാനമായതല്ല ഇത്. ഒരു വെര്‍ട്ടിപോര്‍ട്ടിന് ഒന്നിലധികം ഡ്രോണുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. റീചാര്‍ജ് ചെയ്യാനും സൗകര്യമുണ്ടാകും. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദുബൈയില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയിലാണ് വെര്‍ട്ടിപോര്‍ട്ട് വികസനത്തിന് അംഗീകാരം നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments