HomeUncategorized'ജവാന്റെ' വരുമാനം കള്ളക്കണക്കാണെന്ന് പറഞ്ഞയാളോട്‌ ഷാരൂഖ് ഖാന്റെ കിടിലൻ പ്രതികരണം കണ്ടോ ?

‘ജവാന്റെ’ വരുമാനം കള്ളക്കണക്കാണെന്ന് പറഞ്ഞയാളോട്‌ ഷാരൂഖ് ഖാന്റെ കിടിലൻ പ്രതികരണം കണ്ടോ ?

അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം പരാജയപ്പെടുന്നു എന്ന ആരോപണത്തിന് 2023-ല്‍ ജവാനിലൂടെ മറുപടി നല്‍കിയിക്കുകയാണ് ഷാരൂഖ്. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടൈമന്റായിരുന്നു ‘ജവാൻ’ നിര്‍മിച്ചത്. ചിത്രത്തിന്റെ വരുമാനക്കണക്കുകള്‍ റെഡ് ചില്ലീസ് പുറത്തുവിട്ടതോടെ ഇത് കള്ളക്കണക്കാണെന്ന് ആരോപിച്ച്‌ ഏതാനും ആളുകള്‍ രംഗത്ത് വന്നിരുന്നു. അതിന് മറുപടി നല്‍കിയിരിക്കുകയാണ് ഷാരൂഖ് ഇപ്പോള്‍.

”ഷാരൂഖ് ഖാൻ, ‘ജവാന്റെ’ കള്ളക്കണക്കിനെക്കുറിച്ച്‌ എന്താണ് പറയാനുള്ളത്. നിര്‍മാതാക്കള്‍ കണ്ണക്കണക്ക് പറയുകയാണെന്ന് ആരോപിച്ച്‌ വാര്‍ത്തകള്‍ കണ്ടിരുന്നു”- എന്നൊരാള്‍ എക്സില്‍ കുറിച്ചു. അതിന് മറുപടിയുമായി ഷാരൂഖ് പറഞ്ഞതിങ്ങനെ. ”മിണ്ടാതിരിക്ക്, എന്നിട്ട് എണ്ണിനോക്കൂ. എണ്ണുമ്ബോള്‍ ശ്രദ്ധ തിരിയരുത്”- ഷാരൂഖ് ഖാൻ കുറിച്ചു. ആറ്റ്ലി സംവിധാനം ചെയ്ത ‘ജവാൻ’ വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സെപ്തംബര്‍ 7-ന് റിലീസ് ചെയ്ത ചിത്രം 1050 കോടിയാണ് ഇതുവരെ നേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments