HomeUncategorizedപൂത്തുലഞ്ഞു പൂമരം: സിനിമ റിവ്യൂ

പൂത്തുലഞ്ഞു പൂമരം: സിനിമ റിവ്യൂ

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. മഹാരാജാസ് കോളേജും എംജി യൂണിവേഴ്‌സിറ്റി യുവജനോത്സവവും സര്‍ഗ്ഗാത്മകമായും മനോഹരമായും ചിത്രീകരിച്ച സിനിമയാ ഇതെന്ന് നിസംശയം പറയാം. യുവപ്രക്ഷേകർ അവശേത്തോടെയാണ് ഈ സിനിമയെ സ്വീകരിച്ചിരിക്കുന്നത്. പ്രേക്ഷകർ കാത്തിരുന്ന ചിത്രം ഹിറ്റിലേക്ക് നിങ്ങും. 2016 മഹാത്മ സർവകലാശാല യുവജനനോൽസവം പൂരമാണ് പൂമരത്തിന്റെ ഇതിവൃത്തം. എറണാകുളത്തെ പ്രമുഖ കോളേജുകൾ തമ്മിലുള്ള മൽസരങ്ങൾ നന്നായി ചിത്രീകരിച്ചിരിക്കുന്നു. മഹാരാജാസ് കോളേജ് യൂണിയൻ ചെയർമാനായി കാളിദാസ് തിളങ്ങി.കഴിഞ്ഞ അഞ്ച് വര്‍ഷമായി എംജി യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ സെന്റ് തെരാസ് കോളേജാണ്. കിരീടം നിലനിര്‍ത്താന്‍ സെന്റ് തെരാസ് കോളേജും തിരിച്ചെടുക്കാന്‍ മഹാരാജാസ് കോളേജും നടത്തുന്ന പോരാട്ടമാണ് സിനിമയുടെ പശ്ചാത്തലം. എം ജി യുണിവേഴ്‌സിറ്റിയിലെ മറ്റ് കോളേജുകളും മാറ്റുരയ്ക്കാന്‍ എത്തുന്നു. ആരാണ് വിജയി എന്നതിലേക്കല്ല പക്ഷേ, ചിത്രം ഫോക്കസ് ചെയ്തിരിക്കുന്നത്. എന്തിന് വേണ്ടിയായിരിക്കണം കല എന്നതിന്റെ ഉത്തരം കാണുന്നതിലേക്കാണ് പൂമരം കാഴ്ചക്കാരനെ ക്ഷണിക്കുന്നത്.

യുവജനോൽസവത്തിൽ അവനവൻ പഠിക്കുന്ന കലാലയം മൽസരിക്കുബോൾ ചാമ്പ്യൻഷിപ്പ് നേടണമെന്ന വാശി ഒരോ വിദ്യാർത്ഥിയിലുമുള്ളത് നന്നായി ചിത്രീകരിക്കാൻ സംവിധായകന് കഴിഞ്ഞു. കലോൽസവത്തിന്റെ പിന്നിലെ സന്തോഷങ്ങളും പ്രതിക്ഷകളും സങ്കടങ്ങളുമാണ് പൂമരം പറയുന്നത്. യുവജനോത്സവത്തിന് ഒരുങ്ങുന്ന സഹപാഠികളുടെ കൂട്ടായ്‍മയും പ്രണയവും വാശിയുമെല്ലാം അതേ സ്വാഭാവികതയോടെ തന്നെ ചിത്രത്തിലും കാണാനാകും.
പ്രമുഖ നാല് വിദ്യാർത്ഥി സംഘടനങ്ങളെയും സഹകരിപ്പിച്ചത് ചിത്രത്തിന് ഗുണമാകും. കാര്യമായ രാഷ്ടിയം പറയാതെ സർവകലശാല യുവജനോൽസവ ദിനങ്ങൾ മികച്ച രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. ക്ലൈമാക്സ് നന്നായി ചിത്രീകരിക്കാനും കഴിഞ്ഞു.

അതിഥി താരങ്ങളായി മീരാ ജാസ്മിനും ,കുഞ്ചാക്കോ ബോബനും വേഷമിടുന്നു. എഴുപതോളം പുതുമുഖങ്ങളാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ബിൻസൺ തോമസ് ,ജോജു ജോർജ് ,കലാഭവൻ റഹ് മാൻ, അരിസ്റ്റോ സുരേഷ് പത്രപ്രവർത്തകൻ ജി. വിശാഖൻ, നിർമ്മാതാവ് ഡോ. പോൾ വർഗ്ഗിസ് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. എറണാകുളം മഹാരാജാസ് ,മംഗളം എഞ്ചിനയറിംഗ് ,സെന്റ് തോമസ് ,പത്തനംതിട്ട കതോലിക്കേറ്റ് തുടങ്ങിയ കോളേജുകളിലായിരുന്നു ഷൂട്ടിംഗ്. റിലീസിനു മുമ്പേ ഹിറ്റായ പാട്ടുകള്‍ മാത്രമല്ല കേള്‍ക്കാനും ഓര്‍ത്തിരിക്കാനും പ്രേരിപ്പിക്കുന്ന മറ്റ് ഗാനങ്ങളും ചിത്രത്തിലുണ്ട്. സിനിമയുടെ മൊത്തം സ്വഭാവത്തെ അടയാളപ്പെടുത്തുന്നതു തന്നെയാണ് ഗാനങ്ങള്‍. ഗോപി സുന്ദര്‍, ഗിരീഷ് കുട്ടൻ, ഫൈസല്‍ റാസി എന്നിവര്‍ കൈകാര്യം ചെയ്‍ത സംഗീതവിഭാഗം മികച്ചുനില്‍ക്കുന്നു.

1983 ,ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷമാണ് പൂമരം എബ്രിഡ് ഷൈൻ സംവിധാനം ചെയ്തിരിക്കുന്നത്. എന്റെ വീട് അപ്പൂന്റേയും ,കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്നി മലയാള സിനിമകളിലും ഒരു തമിഴ് സിനിമയിലും കാളിദാസ് ജയറാം അഭിനയിച്ചിട്ടുണ്ട്. മികച്ച ബാലതാരത്തിന് ഉള്ള സംസ്ഥാന അവാർഡും കാളിദാസ് നേടിയിട്ടുണ്ട്.കാളിദാസിന്റ നായക അരങ്ങേറ്റം നന്നായി. വലിയ പ്രതീക്ഷയാണ് ഈ യുവനടനിൽ നിന്ന് പ്രക്ഷേകലോകത്തിന് ഉള്ളത്. തന്റെ കഥാപാത്രത്തെ മികവുറ്റതാക്കാൻ കാളിദാസിന് കഴിഞ്ഞു. യുവജനോൽസവ വേദികളിലെ കാഴ്ചകൾ നന്നായി പ്രേക്ഷകന് മുന്നിലെത്തിക്കാൻ സംവിധായകൻ എബ്രിഡ് ഷൈനും കഴിഞ്ഞു. പ്രേക്ഷകർ ഈ സിനിമയെ സ്വീകരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമ എപ്പോൾ ഇറങ്ങിയാലും കുഴപ്പമില്ല , പ്രേക്ഷകന് ഇഷ്ടപ്പെടാൻ കഴിയണം എന്നതാണ് പൂമരം സിനിമയുടെ വിജയം മനസിലാക്കി തരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments