HomeUncategorizedചന്ദ്രനിലേക്ക് 3D പ്രിന്ററുകൾ വിക്ഷേപിക്കാനൊരുങ്ങി നാസ; ഇനി ചന്ദ്രനിൽ വീടും നിർമ്മിക്കാം !

ചന്ദ്രനിലേക്ക് 3D പ്രിന്ററുകൾ വിക്ഷേപിക്കാനൊരുങ്ങി നാസ; ഇനി ചന്ദ്രനിൽ വീടും നിർമ്മിക്കാം !

വീണ്ടും ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് ഒരുങ്ങുകയാണ് നാസ. അപ്പോളോ 17 ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ട്ടെമിസ് ദൗത്യങ്ങളിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ശ്രമം നടത്തുകയാണ്. ഇത്തവണ പക്ഷെ, ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ വ്യത്യസ്തമാണ്. ചന്ദ്രനില്‍ മനുഷ്യവാസത്തിനുതകുന്ന വീടുകള്‍ നിര്‍മിക്കുകയാണ് അതില്‍ പ്രധാനപ്പെട്ട ലക്ഷ്യം. വിവിധ ശാസ്ത്ര ദൗത്യങ്ങളുമായെത്തുന്ന ബഹിരാകാശ സഞ്ചാരികള്‍ക്കും വിനോദ സഞ്ചാരിയായെത്തുന്ന സാധാരണ മനുഷ്യര്‍ക്കും ഇവിടെ താമസിക്കാൻ കഴിയും. ഇതിനായി നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലെത്തിക്കും അവിടെ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. ചന്ദ്രോപരിതലത്തിലെ പാറക്കല്ലുകളും ധാതുക്കളും ഉപയോഗിച്ചുള്ള സിമന്റ് കൊണ്ട് കെട്ടിടങ്ങള്‍ പ്രിന്റ് ചെയ്‌തെടുക്കാനാണ് പദ്ധതി. 2040 ഓടു കൂടി ഇത് സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments