മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ടിനി ടോം. മിമിക്രിയില്‍ നിന്ന് സിനിമയിലെത്തിയ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ പേരിനെക്കുറിച്ച് ടിനി ടോം പറഞ്ഞതാണ് ചര്‍ച്ചയാകുന്നത്. തന്റെ പേര് ശരിക്കും ടിനി ടോം എന്നല്ല എന്നും ടൈനി ടോം എന്നായിരുന്നുവെന്നും നടൻ പറയുന്നു.
ടിനി ടോമിന്റെ വാക്കുകൾ:
”നമ്മള് ജനിക്കുമ്ബോള്‍ കുഞ്ഞായിരിക്കില്ലേ.. ആ ഷേപ്പ് കണ്ടപ്പപോള് ടൈനി എന്നാണ് എന്റെ ആന്റി വിളിച്ചത്. അത് വലുതായി ഈ മുളനീളം വെയ്ക്കുമെന്ന് അറിയില്ലായിരുന്നു. മുള അങ്ങനെ ആണല്ലോ, നടുമ്ബോള്‍ ഇത്തിരയല്ലേ ഉണ്ടാവുകയുള്ളൂ. ഇത് എവിടം വരെ പോകുമെന്ന് അറിയാൻ പറ്റില്ലല്ലോ. പിന്നെ അത് വെട്ടി നിര്‍ത്തേണ്ടിവരും. അങ്ങനെ അത് വെട്ടി നിര്‍ത്തിയതാണ് ഇപ്പോള്‍. ഇപ്പോഴും ടൈനി എന്ന് തന്നെയാണ് പാസ്പോര്‍ട്ടിലും എല്ലായിടത്തും’. താരം പറഞ്ഞു.