HomeUncategorizedഇതൊരു വല്ലാത്ത അനുഭവം: ബിഗ് ബോസ് റിയാലിറ്റി ഷോയെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞു മോഹൻലാൽ !

ഇതൊരു വല്ലാത്ത അനുഭവം: ബിഗ് ബോസ് റിയാലിറ്റി ഷോയെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞു മോഹൻലാൽ !

മലയാളത്തിൽ ഇതിനോടകം നാല് സീസണുകൾ പിന്നിട്ടു ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ ജൈത്രയാത്ര തുടരുകയാണ്. ടെലിവിഷൻ‌ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. ഈ അ‍ഞ്ച് സീസണിലും മോഹൻലാൽ ആയിരുന്നു ഷോയുടെ അവതാരകൻ. ഇന്നിതാ തന്റെ ഇത്രയും നാളത്തെ ബി​ഗ് ബോസ് അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് മോഹൻലാൽ. മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ:

“ഒരു വല്ലാത്ത അനുഭവം ആണ്. അത് അനുഭവിച്ചാലേ അറിയൂ. തീർച്ചയായിട്ടും ഇതെനിക്കും ഒരു വലിയ എക്സ്പീരിയൻസ് ആണ്. വീട്ടിൽ കഴിയുന്ന അത്രയും പേരുടെ മാനസികാവസ്ഥ മാനസിക നിലവാരം, ജയ പരാജയങ്ങൾ, പ്രശ്നങ്ങൾ ഇതെല്ലാം നേരിൽ കാണുകയും അവരെ പ്രതിനിധീകരിച്ച് കൊണ്ട് എനിക്ക് പ്രേക്ഷകരോട് സംസാരിക്കണം. പ്രേക്ഷകരെ പ്രതിനിധീകരിച്ച് അവരോട് സംസാരിക്കണം. ബി​ഗ് ബോസിനെയും പ്രതിനിധീകരിച്ച് കൊണ്ട് സംസാരിക്കണം. ഇതിന്റെ ഇടയിലുള്ള മീഡിയേറ്റർ ആണ് ഞാൻ. അത് വളരെ രസകരമാണോ എന്ന് ചോദിച്ചാൽ രസകരമാണ്. ഒപ്പം അത്ര സന്തോഷം ഉള്ള കാര്യമല്ല. ഇത്രയും ദിവസം വീട്ടിൽ നിൽക്കുന്ന ഒരാളെ പറഞ്ഞ് വിടുക എന്ന് പറയുമ്പോൾ സങ്കടമാണ്. അതൊരു പ്രത്യേക അനുഭവമാണ്”, എന്നാണ് മോഹൻലാൽ മറുപടി നൽകിയത്. എയർടെൽ 5G പ്ലസ് ബി​ഗ് ബോസ് സൂപ്പർ ഫാൻ കോണ്ടസ്റ്റ് വിന്നർ ഷാൻ ജോസഫിന്‍റെ ചോദ്യത്തിനാണ് താരം മറുപടി നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments