HomeUncategorizedകുവൈത്തിൽ ഇനിമുതൽ ഇത്തരം ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കാനാവില്ല ! പ്രവാസികൾ ശ്രദ്ധിക്കുക

കുവൈത്തിൽ ഇനിമുതൽ ഇത്തരം ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കാനാവില്ല ! പ്രവാസികൾ ശ്രദ്ധിക്കുക

ഇനിമുതൽ കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് അനധികൃതമെങ്കില്‍ പുതുക്കാനാകില്ല എന്ന നിയമം വരുന്നു. 2021 ആദ്യം തൊട്ട് നടപ്പാക്കുന്ന പദ്ധതിയനുസരിച്ച്‌ അത്തരം ലൈസന്‍സുകള്‍ പുതുക്കുന്നതിനുള്ള അപേക്ഷകള്‍ തള്ളും. രാജ്യത്ത് ഏറ്റവും നൂതന രീതിയിലുള്ള ഡ്രൈവിങ് ലൈസന്‍സ് നല്‍കി തുടങ്ങിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സംശയം തോന്നുന്ന ലൈസന്‍സുകള്‍ പുതുക്കണമെങ്കില്‍ ലൈസന്‍സ് സമ്ബാദിക്കുന്ന കാലത്തു സമര്‍പ്പിച്ച രേഖകളുടെ പകര്‍പ്പ് ഹാജരാക്കേണ്ടിവരും.ആവശ്യമായ രേഖകള്‍ ഇല്ലാതെയായിരുന്നു ലൈസൻസ് എടുത്തതെങ്കിൽ ലൈസന്‍സ് പുതുക്കി നല്‍കില്ല. ലൈസന്‍സ് ലഭിക്കാന്‍ അര്‍ഹതയുള്ള ജോലി ചെയ്യുന്ന കാലത്ത് നേടിയ ലൈസന്‍സ് അര്‍ഹതയില്ലാത്ത ജോലിയിലേക്ക് മാറിക്കഴഞ്ഞാൽ പിന്നീട് പുതുക്കുന്നതും അനുവദിക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments