മലയാളികൾക്ക് മിമിക്രി എന്ന കലയെ പരിചയപ്പെടുത്തിയതിൽ വലിയൊരു പങ്ക് വഹിച്ച കലാകാരനാണ് കോട്ടയം നസീർ. കൊച്ചിന് ഹനീഫ മുതല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വരെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി വാങ്ങിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം പറയുന്നത് ചില താരങ്ങളുടെ ശബ്ദം മാത്രമേ കിട്ടുള്ളൂവെന്നും ആക്ഷന്‍ കിട്ടില്ല എന്നുമാണ്. സുരേഷ്ഗോപിയുടെ ശബ്ദം അനുകരിക്കാന്‍ പറ്റുമെങ്കിലും അദ്ദേഹത്തിന് ആക്ഷന്‍ കിട്ടുമായിരുന്നില്ല. സുരേഷ് ഗോപിയുടെ ആക്ഷന്‍ എങ്ങനെയാണ് കിട്ടിയത് എന്നതിനെ കുറിച്ച് പറയുകയാണ് കോട്ടയം നസീര്‍. ഒരു ദിവസം അരിയും വാങ്ങി നടന്ന് വീട്ടില്‍ പോയപ്പോള്‍ അറിയാതെ അദ്ദേഹത്തിന്റെ നടത്തം എനിക്ക് കിട്ടി. കുറച്ച് ദൂരം നടന്നപ്പോഴാണ് തന്റെ നടത്തയിലെ പ്രശ്നം മനസ്സിലാക്കിയത്. അപ്പോഴാണ് മനസ്സിലായത്. മൂപ്പരായിട്ട് അനുകരിച്ചാണല്ലോ നടക്കുന്നതെന്ന്. അങ്ങനെയാണ് സുരേഷ്ഗോപിയെ കിട്ടിയതെന്ന് കോട്ടയം നസീര്‍ പറയുന്നു.
”അന്ന് അരി വാങ്ങാൻ പോയപ്പോൾ കിട്ടിയതാണ് സുരേഷ് ഗോപിയുടെ ആക്ഷൻ”; കോട്ടയം നസീർ പറയുന്നു !
RELATED ARTICLES