ചെയ്യുന്ന കഥാപാത്രങ്ങൾക്ക് സ്വന്തമായ ഐഡന്റിറ്റി നൽകുന്ന നടനായി മാറിയ ആളാണ് അസീസ് നെടുമങ്ങാട്. ഇപ്പോൾ മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡിൽ അധിനയിക്കുന്നയാണ് അസീസ്. സിനിമ ലൊക്കേഷനിൽ നിന്നനുള്ള രസകരമായ ഒരു ചിത്രം അദ്ദേഹം ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്. പൊട്ടിച്ചിരിച്ച് കൊണ്ട് നടന്നു നീണ്ടുന്ന മമ്മൂട്ടിയുടെ ചിത്രമാണ് അസീസ് പങ്കുവച്ചിരിക്കുന്നത്. അസീസ്, ജോർജ് ഒപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ ഡോ. റോണിയും ചിത്രത്തിൽ ഉണ്ട്. ‘ഭാഗ്യം ചിരിച്ചു, 100 കോമഡി പറഞ്ഞാൽ ഒരെണ്ണം ഏൽക്കും’, എന്നാണ് നടൻ ചിത്രത്തിന് നൽകിയിരിക്കുന്ന കുറിപ്പ്. ചിത്രം നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി.
”ഹാവൂ ഇതെങ്കിലും ഏറ്റല്ലോ ” മമ്മൂട്ടിയെ പൊട്ടിച്ചിരിപ്പിച്ച് അസീസ് നെടുമങ്ങാട്; ‘കണ്ണൂർ സ്ക്വാഡ്’ സിനിമ ലൊക്കേഷനിൽ നിന്നും പൊട്ടിച്ചിരിയുടെ വിശേഷങ്ങൾ
RELATED ARTICLES