HomeUncategorizedരാജി വച്ച മാണിസാറിനെ സോഷ്യൽ മീഡിയ സിനിമയിലെടുത്തു; ഒരു കിടിലൻ റീമേക്ക് !

രാജി വച്ച മാണിസാറിനെ സോഷ്യൽ മീഡിയ സിനിമയിലെടുത്തു; ഒരു കിടിലൻ റീമേക്ക് !

മാണി സാറിൻറെ രാജി ഇതുവരെ സോഷ്യൽ മീഡിയ ആഘോഷിച്ചു തീർന്നിട്ടില്ല. ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വന്ന ഏറ്റവും ഹിറ്റായ ഒരു remake ആണിത്. ഒന്ന് വായിച്ചു നോക്കു.

 

 

 

മണിച്ചിത്രത്താഴ് മൂന്ന് ഭാഷയിലേക്ക് പോയില്ലേ? അപ്പൊ മൂന്ന് സിറ്റ്വേഷനിലേക്ക് പോകുന്നതിൽ തെറ്റില്ല…കോടതി പറഞ്ഞിട്ടും ഒഴിഞ്ഞു പോകാതെ നിൽക്കുന്ന ഒരു ഒഴിയാബാധയെ പാലാ മരത്തിലേക്ക് തിരിച്ചു വിടാൻ സീനിലേക്ക് ഹൈക്കമാൻഡിന്റെ പ്രതിനിധി ..പഴയ മുഖ്യൻ ശ്രീ എ.കെ ആന്റണി കടന്നുവരുന്നിടത്തൂന്ന് തുടങ്ങാം

SCENE 1

ആന്റ : തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളൊക്കെ എവിടെവരെയായി?

വി.എം സുധീരൻ : ഒന്നിനും ഒരു മുടക്കവും വരുത്തിയിട്ടില്ല

ആന്റ : ഞാൻ തന്ന സ്ഥാനാർഥി ലിസ്റ്റിലെ ആളുകളൊക്കെ ?

സുധീ : അതും നോക്കുന്നുണ്ട്…

ആന്റ: ഹൊ….ഭാഗ്യായി….. മ്മടെ യു.ഡി.എഫിന്റെ കാര്യം ഞാൻ വിശദായിട്ട് ഒന്ന് നോക്കുകയുണ്ടായി.. പാർട്ടിക്കിപ്പൊ ദശാസന്ധിയാ…ലേശം മനപ്രയാസോക്കെ ഉണ്ടാകും. പക്ഷേ മാണീടെ കാര്യം നോക്കിയപ്പൊ ലേശം ഒന്ന് അന്ധാളിച്ചു. ഇവിടെ പോലീസ് അറസ്റ്റ് വരെ ഉണ്ടാവാം…അദ്ഭുതം അവിടെയല്ല.അത് സംഭവിച്ച് കഴിഞ്ഞിരിക്കണൂ..അല്ല.സുധീരൻ പരിഭ്രമിക്കണ്ട.ചെലപ്പൊ ദൈവാധീനം കൊണ്ട് ഒക്കെ തേഞ്ഞുമാഞ്ഞുപോകാനും മതി.

(അങ്ങോട്ട് വന്ന ഉമ്മൻ ചാണ്ടിയെ കണ്ട്) എവിടെയോ കണ്ട് മറന്നപോലെയുണ്ടല്ലോ..എവിടെയാന്ന് അങ്ങട് പിടികിട്ടണില്ല.

ഉമ്മൻ : ആന്റോ മറന്നു….നമ്മൾ അന്ന് പുതുപ്പള്ളിയിൽ….

ആന്റ: ” ഉമ്മൻ…….അമ്പട കേമാ ചാണ്ടിക്കുട്ടാ…..നീയെന്നെ ഡല്ലിക്ക് ഓടിച്ചൂ ട്ടോ…ഹൈ എന്താ കഥ. നിന്നെ ഞാൻ മറക്കേ? ഇവിടെവെച്ച് കാണൂന്ന് സ്വപ്നേപി നിരീച്ചില്ല.ആശ്ചര്യോന്ന് പറഞ്ഞാ മതി.. ഇദ്ദേഹം ഇവിടുള്ളപ്പൊ മാണീടെ കാര്യോം പറഞ്ഞ് എന്നെ വന്ന് കാണണമായിരുന്നോ? ആളെ വേണ്ടത്ര പരിചയമില്ലാന്ന് തോന്നണു…ലോകപ്രസിദ്ധനാ… .അറിയുമോ ലോകപ്രസിദ്ധമായ മൂന്ന് തെളിയാത്ത കേസുകളിൽ രണ്ടെണ്ണം ഇവന്റെയാ…ഈ നിക്കുന്ന രാവണന്റെ

ഉമ്മൻ : ആന്റോ…എനിക്ക് ആന്റോയോട് സ്വകാര്യായിട്ട് അല്പം സംസാരിക്കാനുണ്ട്..

ആന്റ: ആയിക്കോട്ടെ…എല്ലാം അറീഞ്ഞിട്ടുതന്നെ കാര്യം.

SCENE 2 :

ആന്റ : കോഴക്കേസിന്റെ പല അവസ്ഥാന്തരങ്ങളും കേട്ടിട്ടുണ്ട്. പക്ഷേ ഇത്ര ഭയാനകമായ വേർഷൻ…ഇതാദ്യമാ. അപ്പൊ ഇയാളിപ്പഴും ഈ സംസ്ഥാനത്ത് മന്ത്രിയായിട്ട് കഴിയുന്നു…

ഉമ്മൻ : അതെ.

ആന്റ : ചാണ്ടീ….താനെന്താ ഉദ്ദേശിക്കുന്നെ? ഇത്ര അടുത്ത കൂട്ടുകാരനായ സ്ഥിതിക്ക് തനിക്ക് അയാളോട് പറഞ്ഞൂടേ രാജിവെച്ച് ഇറങ്ങിപ്പോകാൻ? ഗവണ്മെന്റെങ്കിലും രക്ഷപ്പെടട്ടെ…

ഉമ്മൻ : ഇല്ല.ഇലക്ഷനിനിയും മാസങ്ങൾ ബാക്കിയുണ്ട്..

ആന്റ: അനുഭവജ്ഞാനം കൊണ്ടും പിന്നെ തന്നോടുള്ള വാൽസല്യം കൊണ്ടും പറയുകയാണ്.ഇറ്റ് ഈസ് ഇൻ ക്യൂറബിൾ……

ഉമ്മൻ : ” കേരള രാഷ്ട്രീയത്തെ ആന്റോയോളം അടുത്തറിയുന്നവരിലാണു ഞാൻ എന്റെ ഗുരുക്കന്മാരെ കാണുന്നത്‌. പക്ഷേ എനിക്ക്‌ അവരെയൊക്കെ നിഷേധിച്ചേ പറ്റൂ. .ഞാൻ പഠിച്ചതൊക്കെ മറന്നേ പറ്റൂ. മറ്റൊരു മുഖ്യമന്ത്രിയും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ തെളിവില്ലാതെ ഞാൻ അലഞ്ഞെന്നുവരും . ഒരു ഭ്രാന്തനെപ്പോലെ. ,മാണിക്കുവേണ്ടി. . . . എന്റെ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി.. ഐ ആം ഗോയിംഗ്‌ റ്റു ബ്രേക്ക്‌ ഓൾ ദ കൺ*വെൻഷണൽ കോൺസെപ്റ്റ്സ്‌ ഓഫ്‌ കേരള പൊളിറ്റിക്സ്. ”

ആന്റോ : ” കൊള്ളാം ഉമ്മാ. . .ഞാൻ നിന്നെ നിരുത്സാഹപ്പെടുത്തുന്നില്ല. എനിക്ക്‌ പരിപൂർണ്ണ വിശ്വാസമായി . ബട്ട്‌ . . . എങ്ങനെ? ”

ഉമ്മൻ : ” മാണിയെ തിരിച്ചുകൊണ്ടുവരാൻ പല മാർഗ്ഗങ്ങളുണ്ട്‌. . പക്ഷേ അതൊക്കെ ചെന്നെത്തുന്നത്‌ ഒരിടത്തുതന്നെയാണു. സെന്റ്രൽ ജയിലിൽ. . അതിനു ഞാൻ വേണമെന്നില്ല.

ബാല്യത്തിൽ കുംഭകോണങ്ങൾ കേട്ട് , അഴിമതിക്കാരെ കണ്ട് വളർന്നതാണ് മാണി. അവിടെ വീണുപോയ കടും ചായങ്ങൾ ഒപ്പിയെടുക്കാൻ എനിക്ക് അങ്ങയുടെ സഹായം വേണം…

ആന്റ : ” നീ ധൈര്യമായി മുന്നോട്ട്‌ പൊയ്ക്കൊള്ളൂ. . ഞാൻ കൂടെയുണ്ടാവും .”

ഉമ്മൻ : ” താനൊരു കോഴക്കാരനാണെന്ന് മാണി അറിയണം. . സ്വന്തം നാട്ടുകാരന്റെ വായിൽ നിന്നുതന്നെ ഞാനിപ്പൊ അത്‌ അറിയിക്കാൻ പോവുകയാണു.

എനിക്കറിയാം . . അന്റണി ജി ഞെട്ടി. അത്‌ അറിയുന്ന നിമിഷം മാണി അതിജിവിച്ചെന്നു വരില്ല. രാജി വരെ സംഭവിക്കാം. .ഗവണ്മെന്റ് താഴെപ്പോകാം .പക്ഷേ ആ നിമിഷം മാണി തരണം ചെയ്താൽ പ്രതീക്ഷയുടെ ഒരു നേർത്ത വഴി എനിക്ക്‌ തുറന്നു കിട്ടും. . . .”

SCENE 3 :

ഉമ്മൻ ചാണ്ടി ( നേതൃയോഗത്തിൽ ) : “ഞാൻ കരുതിയിരുന്നതിലും വളരെ മുൻപുതന്നെ വേദനിപ്പിക്കുന്ന കുറേക്കാര്യങ്ങൾ നിങ്ങളിപ്പൊ അറിയാൻ പോവുകയാണ്.അങ്ങേയറ്റം ക്ഷമയോടെ നിങ്ങളത് കേക്കണം ബാറുകൾ അടച്ചിടാൻ കാരണമായ , പാർട്ടിയെ നാണം കെടുത്തിയ യു.ഡി.എഫിലെ ആ മെമ്പർ…അത് നിങ്ങൾ വിചാരിച്ചപോലെ പി.സിയോ സുധീരനോ അല്ല..അത് നമ്മുടെ മാണിസാർ ആണ്. ഞാൻ മുഖ്യനായ അന്ന് തന്നെ എനിക്ക് മനസിലായി , വാ തുറക്കാതിരുന്നാൽ പി.സിയെക്കൊണ്ട് മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല.

മറ്റുള്ളവരിൽ കുറ്റം ആരോപിക്കപ്പെടുമ്പോൾ യഥാർഥ പ്രതി അടങ്ങിയിരിക്കുകയാണ് ആഹ്ലാദിക്കുകയാണ്. പക്ഷേ അത് ആരാണെന്നുമാത്രം പിടികിട്ടിയില്ല. ആ ഘട്ടത്തിലാണ് ഒരുദിവസം ഞാൻ പാലായിലെ മഹാറാണി ബാറിൽ എത്തിയത്. അവിടെവച്ച് മാണിസാറിൽ നിന്ന് ഒരു പ്രത്യേകതരം നോട്ടെണ്ണൽ യന്ത്രത്തിന്റെ വൈബ്രേഷൻ എനിക്കുണ്ടായിത്തുടങ്ങി. വേദനയോടെ ഞാൻ മനസിലാക്കി ഞാൻ അന്വേഷിച്ചുനടക്കുന്ന പാർട്ടിയിലെ ആ പ്ലേയർ എന്റെ അടുത്തുനിൽക്കുന്ന മാണിസാറാണെന്ന്.

മാണിയിൽ എവിടെവച്ച് എന്തുകൊണ്ട് ഈ രോഗം ഉടലെടുത്തു? ഒരിക്കൽ മുഖ്യമന്ത്രി സ്ഥാനം വരെ മോഹിപ്പിച്ച സി.പി.എമ്മിന്റെ സാന്നിദ്ധ്യമാണോ അതിനു കാരണം? അതറിയാനാണ് അച്ചുമാമനോട് ബജറ്റ് തടയാൻ ഞാൻ ആവശ്യപ്പെട്ടത്. പക്ഷേ അങ്ങേർക്ക് അതൊരു പ്രശ്നമേ അല്ലെന്ന് എനിക്ക് വളരെ വ്യക്തമായി.

ഒരിക്കൽ ഏതോ എണ്ണയുടെ കാര്യം പറഞ്ഞ് ഞാൻ അദ്ദേഹത്തെ പ്രകോപിപ്പിച്ചു. പുള്ളി പ്രതികരിച്ചു…അതിരൂക്ഷമായി.അസാധാരണമായി. . അത്യപൂർവമായ ഒരു കേസിന്റെ അഗ്നികുണ്ഡങ്ങൾ ആ കണ്ണുകളിൽ പുകയുന്നത് വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു.

അദ്ദേഹത്തിന്റെ പ്രശ്നവും അതാണ് , ചില നിമിഷങ്ങളിൽ മാണിസാർ കോഴ ആരോപിക്കപ്പെട്ട മുൻ മുഖ്യമന്ത്രിയായി മാറുന്നു. സൈക്യാട്രിയിൽ ഇതിനെ ദ്വന്ദ വ്യക്തിത്വം അല്ലെങ്കിൽ സ്പ്ലിറ്റ് പേഴ്സണാലിറ്റി എന്നു വിളിക്കും.

ഈ രോഗബാധ ഉണ്ടാകുമ്പോൾ അങ്ങേർക്ക് അമാനുഷികമായ കഴിവുകളാണ്.നിയമസഭയിൽ നേതാവായി മാറുന്ന മാണിസാറിന് എത്ര ബാർ പൂട്ടുമെന്നറിയാം. നിയമസഭയുടെ പിന്നിലെ വാതിലിന്റെ സ്ഥാനമറിയാം. അച്ചുമാമന്റെ പോക്കറ്റിൽ കിടക്കുന്ന നോട്ടിന്റെ സീരിയൽ നമ്പർ.. ഇതൊക്കെയറിയാം. സഭയിൽ സ്പീക്കർ പോലും അറിയാതെ അയാളുടെ പോക്കറ്റിലെ കാശെടുക്കുന്നു. മര്യാദയ്ക്ക് ഒരു വരി പോലും വായിക്കാൻ അറിയാത്ത മാണിസാർ കവിത ചൊല്ലി ബജറ്റവതരിപ്പിക്കുന്നു..ലഡു കൊടുക്കുന്നു..പക്ഷേ ഇതൊക്കെ താനാണു ചെയ്യുന്നതെന്ന സത്യം പാവം അറിയുന്നില്ല.

എന്തെങ്കിലും എനിക്ക് ചെയ്യണമെങ്കിൽ പുള്ളിയുടെ പാസ്റ്റ് അറിയണമായിരുന്നു. ഞാൻ പി.സിയെയുംകൊണ്ട് പുറപ്പെട്ടു ,പാലായിലേക്ക്.അവിടെ ലീഡറിന്റെ ഫാനായിരുന്ന , മീനച്ചിലാറിൽ കുളിക്കുന്ന ആ പഴയ മാണിയെ ഞാൻ കണ്ടു. പാമോയിൽ കോഴക്കേസ് പുറത്തുവന്ന ദിവസം മനോരമ പത്രം വലിച്ചുകീറിയെറിഞ്ഞ മാണിസാറിനെ ആ പത്രക്കാരൻ ഇന്നും ഓർക്കുന്നു.അതായിരുന്നു ആദ്യത്തെ ഡിസോർഡർ

പിന്നെ കുറേക്കാലം കുഴപ്പങ്ങളില്ലാതെ കഴിഞ്ഞു.എന്നാലും ആ രോഗ സാധ്യത , പോസിബിലിറ്റി ഓഫ് അനദർ ഡീസോർഡർ അവിടെ ഉറങ്ങിക്കിടന്നു. പിന്നെയായിരുന്നു ജോസഫുമായുമായുള്ള കൂടിക്കാഴ്ച. മാണിസാർ വന്നു , അനന്തപുരിയിലേക്ക്.പക്ഷേ ഇവിടെ അയാളെ എതിരേറ്റത് അഴിമതിക്കാരുടെ ഒരു കൂട്ടമായിരുന്നു. കേസിൽ കുടുങ്ങിയ മുഖ്യനോടുള്ള സിമ്പതി പിന്നെ ഒരു എമ്പതിയായി മാറി. താൻ അതുപോലെയാണ് എന്നൊരു തോന്നൽ. മാണിയിലെ ലീഡർ ഉണർന്നെണീക്കുകയായിരുന്നു.

ഇപ്പോൾ നമ്മളും മനോരമക്കാരുമല്ലാതെ ഈ കാര്യങ്ങളറിയാവുന്ന ഒരാൾ കൂടിയുണ്ട്.പി.സി . ഒരിക്കൽ എല്ലാവരുടേയും മുന്നിൽ വെച്ച് ലീഡർ പുറത്തെത്തുമെന്ന അവസ്ഥയിൽ എനിക്ക് പി.സിയെ പുറത്താക്കേണ്ടി വന്നു .. ഗവണ്മെന്റിന്റെ സ്വൈര്യത്തിനുവേണ്ടി ഒരായിരം വർഷം വേണേലും പൂഞ്ഞാറിലേക്ക് പോയിക്കൊള്ളാമെന്ന് അദ്ദേഹം വാക്കു തന്നിരുന്നു. കുറച്ചുനാൾ കൂടിക്കഴിഞ്ഞാൽ മാണിയിലെ ലീഡർ അദ്ദേഹത്തെ പൂർണ്ണമായും കീഴടക്കും. അതനുവദിച്ചുകൂടാ…ചികിൽസിക്കണം.

(സുധീരനോട്) മാണിയിലെ ലീഡർ പുറത്തുവരുന്ന അവസരങ്ങളിൽ നിങ്ങൾ ഇവിടുത്തെ പഴങ്കഥയിലെ കേസ് വിധിച്ച ജഡ്ജിയായി മാറുന്നു. അച്ചുമാമൻ അന്നത്തെ ക്രൂരനായ പ്രതിപക്ഷ നേതാവും അതെല്ലാം അയാൾ ഇവിടെനിന്ന് കണ്ടെടുത്ത ശക്തമായ ചില കോഡുകളാണ്. അതായത് യു.ഡി.എഫിൽ ഇപ്പോൾ സംഭവിക്കുന്നതും സംഭവിക്കാൻ ഇരിക്കുന്നതുമായ ഓരോ കാര്യങ്ങൾക്കും അർഥങ്ങളുണ്ട്.

ആ കഥയിൽ ഇനി പുറത്തുവരാൻ രണ്ടേ രണ്ട് കാര്യങ്ങളേയുള്ളൂ. മാണിയെ പൊലീസ് അറസ്റ്റ് ചെയ്യും. മന്ത്രിസഭ താഴെ വീഴും.എനിക്ക് എന്റെ തടി എങ്കിലും രക്ഷിക്കണം..മാണി ഇപ്പോൾ ബാറിലേക്ക്പോകാൻ ഇതിലേ വരും. പി.സി ഇപ്പൊ പോകണ്ട എന്ന് പറയണം

പി.സി : ഞാൻ ഇന്നുവരെ *(₹%&^*% അല്ലാതെ അയാളോട് ഒന്നും പറഞ്ഞിട്ടില്ല മുഖ്യാ..

ഉമ്മൻ : ഇപ്പൊ പറയണം…എനിക്കുവേണ്ടി പറയണം. മാണിസാറിൽ അസാധാരണമായ എന്തെങ്കിലും ഭാവവ്യത്യാസം കണ്ടാൽ നീ പതറരുത്. സകല സ്നേഹവും എടുത്ത് തിരിച്ചുവിളിക്കണം.

SCENE 4 :

പി.സി : മാണിസാർ എവിടെപ്പോകുന്നു

മാണി : ബാറിലേക്ക്.

പി.സി : മാണിസാർ ഇപ്പൊ പോകണ്ട.

മാണി: അതെന്താ ഞാൻ പോയാല്?

പി.സി: ഇപ്പൊ പോകണ്ട

മാണി: ഞാൻ പറഞ്ഞതാണല്ലോ ടച്ചിങ്ങ്സ് എടുക്കാൻ ബാറിലേക്ക് പോകൂന്ന്..

പി.സി: പോകണ്ടാന്നല്ലേ പറഞ്ഞത്?

മാണി : വിടമാട്ടേൻ? നീ എന്നെ ഇങ്കെയിരുന്ത് പാലായ്ക്ക്പോക വിടമാട്ടേൻ? അയോഗ്യ നായേ ഉനക്ക് എപ്പടി ധൈര്യമിരുന്താ ഏൻ മുന്നാടി വന്ന് നിപ്പേ. ഇന്നേക്ക് മൂന്നാം നാൾ നിയമസഭ ഇലക്ഷൻ. ഉന്നെ വന്ന് പൂഞ്ഞാറിൽ തോൽപ്പിച്ച് ഓങ്കാരനടനമിടുവേൻ

പി.സി: %&&%₹&%& മാണീ…….

മാണി : ഞാനെന്താ ഇപ്പൊ പറഞ്ഞത്?

മുഖ്യൻ : ഞങ്ങളെക്കുറിച്ച് ഒന്നും പറയരുതെന്നാ ഞാൻ പറഞ്ഞത്..

മാണി : അതല്ല ..ഞാൻ എന്തോ ഇപ്പൊ പറഞ്ഞു…എന്നെ പുറത്താക്കല്ലേ ഉമ്മച്ചാ…

മുഖ്യൻ: ഇല്ല മോനേ…നിന്നെ ഞാൻ ഒരു കോടതിക്കും വിട്ടുകൊടുക്കില്ല..

                                   –ശുഭം–

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments