HomeAround KeralaKannurഈ പോലീസ് സ്റെഷനിലെ ശിക്ഷ കേട്ടാൽ അന്തംവിടും !

ഈ പോലീസ് സ്റെഷനിലെ ശിക്ഷ കേട്ടാൽ അന്തംവിടും !

പാനൂര്‍: ഇങ്ങനെയും ഒരു പോലീസ് സ്റ്റേഷൻ നമ്മുടെ നാട്ടിൽ. ഇത് കണ്ണൂർ ജില്ലയിലെ കൊളവന്നൂർ പോലീസ് സ്റ്റേഷൻ. ഇവിടെ പിടിയിലാകുന്ന പ്രതികൾ രക്ഷപെട്ടു. ഇവിടെ ശിക്ഷ അല്പം വ്യത്യസ്തമാണ്. പോലീസ് പിടിയിലാകുന്നവര്‍ക്ക് ശിക്ഷ പി.എസ്.സി പരിശീലനം. കണ്ണൂര്‍ ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്ന ഈ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പിടിയിലാകുന്ന യുവാക്കള്‍ക്ക് പ്രിന്‍സിപ്പല്‍ എസ്.ഐ ഇ.കെ ഷിജുവിന്റെ നേതൃത്വത്തിലാണ് പി.എസ്.സി പരിശീലനം നല്‍കുന്നത്. പിടിയിലാകുന്നവരുടെ യോഗ്യത വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് സര്‍ക്കാര്‍ ജോലിയുടെ സാധ്യതകളെക്കുറിച്ച് എസ്.ഐയുടെ നേതൃത്വത്തില്‍ ക്ലാസ് നല്‍കും.
തുടര്‍ന്ന് പി.എസ്.സി പരിശീലനത്തിനുള്ള പുസ്തകങ്ങള്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കും. പുസ്തകങ്ങള്‍ വാങ്ങി എസ്.ഐയെ കൊണ്ടുവന്നു കാണിക്കണം. ഇതിന് ശേഷമേ പെറ്റി കേസില്‍ പിടിയിലാകുന്നവരെ കേസില്‍ നിന്നും ഒഴിവാക്കൂ. വ്യത്യസ്തമായ ഈ ശിക്ഷാ രീതി കൊണ്ട് ഇതിനകം നിരവധി പേര്‍ പി.എസ്.സി പരിശീലനം തുടങ്ങിയിട്ടുണ്ട്. ഈ പ്രചോദനം തുടരുമെന്നും ഷിജു പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments