HomeUncategorized'നാം ഇന്ത്യക്കാരായത് എത്രമാത്രം സൗഭാഗ്യമുള്ളതാണ്‌' ; ഇസ്രായേലില്‍ നിന്ന് തിരിച്ചെത്തിയ ശേഷം അനുഭവം പങ്കുവെച്ച്‌ പ്രമുഖ...

‘നാം ഇന്ത്യക്കാരായത് എത്രമാത്രം സൗഭാഗ്യമുള്ളതാണ്‌’ ; ഇസ്രായേലില്‍ നിന്ന് തിരിച്ചെത്തിയ ശേഷം അനുഭവം പങ്കുവെച്ച്‌ പ്രമുഖ നടി

ഇസ്രായേലില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയ ബോളിവുഡ് നടി നുസ്‌റത്ത് ബറൂച്ച ആ അനുഭവം വിവരിക്കുന്നു. സുരക്ഷിതയായി വീട്ടിലെത്തിയെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നും നടി പറഞ്ഞു. നാം ഇന്ത്യക്കാരായത് എത്രമാത്രം സൗഭാഗ്യമുള്ളതാണെന്നും ഈ നാട്ടുകാരായതിനാല്‍ നാം സുരക്ഷിതരാണെന്നും നാട്ടില്‍ തിരിച്ചെത്താൻ സഹായിച്ച ഇന്ത്യൻ സര്‍ക്കാറിനും എംബസിക്കും ഇസ്രായേല്‍ എംബസിക്കും നന്ദി പറയുന്നുവെന്നും നുസ്‌റത്ത് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. രണ്ട് ദിവസം മുമ്ബ് താൻ താമസിച്ച ഹോട്ടല്‍ മുറിയ്‌ക്ക് ചുറ്റുപാടും വലിയ ശബ്ദങ്ങൾ കേട്ടതായതും അതോടെ ബേസ്‌മെൻറിലെ അറകളിലേക്ക് തങ്ങൾ മാറ്റപ്പെടുകയും ചെയ്തുവെന്നും യുദ്ധസാഹചര്യത്തില്‍ താൻ ആദ്യമായി അകപ്പെടുകയായിരുന്നുവെന്നും നുസ്‌റത്ത് പറഞ്ഞു. യുദ്ധം എത്രയും പെട്ടെന്ന് സമാധാനത്തിന് വഴിമാറുമെന്ന പ്രത്യാശയും നടി പ്രകടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments