HomeUncategorizedകിടിലൻ ഫീച്ചറുകളുമായി വാട്സ്ആപ്പ് പുതുപുത്തനാകുന്നു ! ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാട്സ്ആപ്പിൽ വരുത്തുന്ന മാറ്റങ്ങൾ ഇങ്ങനെ:

കിടിലൻ ഫീച്ചറുകളുമായി വാട്സ്ആപ്പ് പുതുപുത്തനാകുന്നു ! ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാട്സ്ആപ്പിൽ വരുത്തുന്ന മാറ്റങ്ങൾ ഇങ്ങനെ:

നിരവധി കമ്പനികൾ എഐ ഉപയോഗിച്ച് പുതിയ പുതിയ സംരംഭങ്ങള്‍‌ ആരംഭിക്കുകയാണ്. സക്കർബർഗിന്‍റെ മെറ്റയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വാട്ട്‌സാപ്പിൽ പുതിയ എഐ ഫീച്ചർ കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ടൈപ്പ് ചെയ്ത് നല്‍കുന്ന വാചകത്തിന് അനുസരിച്ച് ഉപയോക്താവിന് ആവശ്യമായ സ്റ്റിക്കര്‍ നിര്‍മ്മിച്ച് നല്‍കുന്നതാണ് പുതിയ ഫീച്ചർ എന്നാണ് റിപ്പോർട്ട്. ഇത് പരീക്ഷണ ഘട്ടത്തിലാണ്. ഓപ്പൺ എഐയുടെ DALL-E അല്ലെങ്കിൽ മിഡ് ജേർണി പോലുള്ള നിലവിലെ ജനറേറ്റീവ് എഐ മോഡലുകൾ പ്രവർത്തിക്കുന്നു രീതിക്ക് സമാനമാണ് ഈ ഫീച്ചര്‍. വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡ് വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

ഉപയോക്താക്കൾക്ക് അവരുടെ സാധാരണ സ്റ്റിക്കറുകള്‍ അയക്കാന്‍ വേണ്ടി അവ സെലക്ട് ചെയ്യുന്നയിടത്ത് എഐ സ്റ്റിക്കറുകൾ ജനറേറ്റുചെയ്യുന്നതിനുള്ള ഒരു ബട്ടണും ഉണ്ടാകും. ഫീച്ചർ ഉപയോഗിക്കാനായി എഐ ജനറേറ്റഡ് സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്യാനായി ഉപയോക്താക്കൾ ബട്ടൺ ടാപ്പു ചെയ്യണം. തുടർന്ന് നമ്മുക്ക് ആവശ്യമായ എഐ സ്റ്റിക്കറിന് വേണ്ടിയുള്ള നിര്‍ദേശം ടൈപ്പ് ചെയ്യാനുള്ള സ്ഥലം ലഭിക്കും. ഇവിടെ ഉപയോക്താവ് നല്‍കുന്ന നിര്‍ദേശം അനുസരിച്ച് ഒരു സെറ്റ് സ്റ്റിക്കറുകള്‍ വാട്ട്സ്ആപ്പ് ക്രിയേറ്റ് ചെയ്യും. ഈ ഫീച്ചര്‍ ചിലപ്പോള്‍ പെയ്ഡ് ആയിരിക്കാം എന്നാണ് വിവരം. വാട്ട്സ്ആപ്പ് ബീറ്റ ഇന്‍‌ഫോ പങ്കിട്ട സ്‌ക്രീൻഷോട്ടിൽ പുതിയ ഫീച്ചർ എങ്ങനെ പ്രവർത്തിക്കുമെന്ന് പറയുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments