HomeUncategorizedഅധ്യാപകർക്ക് അവസരങ്ങളുടെ ചാകരയൊരുക്കി ഗൾഫ്

അധ്യാപകർക്ക് അവസരങ്ങളുടെ ചാകരയൊരുക്കി ഗൾഫ്

മികച്ച അധ്യാപകര്‍ക്ക് അവസരങ്ങളുടെ ചാകരയൊരുക്കി യുഎഇയും സൗദിയും ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ പതിനായിരക്കണക്കിന് അധ്യാപകരെയാണ് മേഖലയില്‍ ആവശ്യമായി വരികയെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനം വ്യക്തമാക്കുന്നു. ജനസംഖ്യലുണ്ടായ വലിയ വര്‍ധനവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലോകത്ത് അധ്യാപകര്‍ക്ക് ഏറ്റവും കൂടുതല്‍ ക്ഷാമം നേരിടുന്ന മേഖലകളിലൊന്നാണ് ജിസിസിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തദ്ദേശീയര്‍ക്ക് അധ്യാപനത്തോട് താല്‍പര്യമില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം.

2018 ആകുമ്ബോഴേക്കും യുഎഇയിലെ സ്വകാര്യ സ്കൂളുകളുടെ എണ്ണം അഞ്ച് ശതമാനം കണ്ട് കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എ.ഇയില്‍ 18ന് താഴെ പ്രായമുള്ള ജനസംഖ്യയില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനനുസരിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരാതെ രക്ഷയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

തദ്ദേശീയരില്‍ ഭൂരിപക്ഷം പേരും നല്ല ശമ്ബളം ലഭിക്കുന്ന സര്‍ക്കാര്‍-പൊതുമേഖലാ ജോലികളോടാണ് താല്‍പര്യം. യുഎഇയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനിടയലില്‍ 14,000 അധ്യാപകര്‍ വേണ്ടിവരുമെന്ന് മര്‍മോര്‍ മെന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയിലാവട്ടെ അടുത്ത 13 വര്‍ഷത്തിനുള്ളില്‍ 183,600 അധ്യാപകരെ വേണ്ടിവരും. ജിസിസിയിലെ വിദ്യാഭ്യാസ മാര്‍ക്കറ്റ് 67 ബില്യന്‍ ഡോളറാണിപ്പോള്‍. അതില്‍ സ്വകാര്യമേഖലയുടെ ഓഹരിയാവട്ടെ വെറും 8.1 ബില്യന്‍ ഡോളറാണ്. യു.എ.ഇയിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യോഗ്യരായ അധ്യാപകരുടെ കുറവുള്ളതായി റിപ്പോര്‍ട്ട് പറയുന്നു. സ്വകാര്യമേഖലയില്‍ ശമ്ബളം കുറവാണെന്നതാണ് ഇതിന്റെ പ്രധാന കാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments