HomeUncategorizedഇനി ക്രെഡിറ്റ് കാർഡിൽ നിന്നും ഗൂഗിൾ പേ ഇടപാടുകൾ നടത്താം; ചെയ്യേണ്ടത് ഇങ്ങനെ:

ഇനി ക്രെഡിറ്റ് കാർഡിൽ നിന്നും ഗൂഗിൾ പേ ഇടപാടുകൾ നടത്താം; ചെയ്യേണ്ടത് ഇങ്ങനെ:

ഇന്ന് ഭൂരിഭാഗം ആളുകളും ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങി യുപിഐ സേവനങ്ങളാണ് ഇന്ന് പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനും മറ്റും ഉപയോഗിക്കുന്നത്. ബാങ്ക് അക്കൗണ്ടിലുള്ള തുകയില്‍ നിന്നായിരിക്കും യുപിഐ ഇടപാടുകള്‍ നടക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്ക് മറ്റൊരു സേവനം കൂടി ലഭ്യമായിരിക്കുകയാണ്. ഇനി മുതല്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേന ഗൂഗിള്‍ പേയില്‍ ഉള്‍പ്പെടെ യുപിഐ സേവനം ലഭ്യമാകും. ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ പേയില്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേന എങ്ങനെ ഇടപാടുകള്‍ നടത്താം എന്ന് നോക്കാം.

ഇതിനായി ഉപയോക്താവിന്റെ പക്കല്‍ ആക്ടീവ് ആയിട്ടുള്ള ഗൂഗിള്‍ പേ അക്കൗണ്ടും നിര്‍ദ്ദിഷ്ട ബാങ്കിന്റെ റൂപേ ക്രെഡിറ്റ് കാര്‍ഡും ഉണ്ടായിരിക്കണം.

ക്രെഡിറ്റ് കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്ബറും ഇത്തരത്തില്‍ ആക്ടീവും അതുപോലെ തന്നെ ബാങ്കുമായി ബന്ധിപ്പിച്ചതുമായിരിക്കണം.

ആദ്യം ഗൂഗിള്‍ പേ ആപ്ലിക്കേഷൻ എടുത്തതിന് ശേഷം സെറ്റിംഗ്‌സ് മാറ്റുന്നതിനായി പ്രൊഫൈല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

ഇതില്‍ നിന്നും റൂപേ ക്രെഡിറ്റ് കാര്‍ഡ് ചേര്‍ക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം ബാങ്ക് ഏതെന്ന് തിരഞ്ഞെടുക്കുക.

അവസാനം ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ പരിശോധിച്ച്‌ ഉറപ്പ് വരുത്തുക. നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ക്രെഡിറ്റ് കാര്‍ഡ് ഗൂഗിള്‍ പേ ഉപയോഗിച്ച്‌ തുടങ്ങാം.

നിലവില്‍ ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, കൊട്ടക് മഹീന്ദ്ര, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളുടെ റൂപേ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കാണ് ഈ സേവനം ലഭ്യമാകുക. നിലവില്‍ ഇത് എല്ലാ ബാങ്ക് അക്കൗണ്ടുകളിലേക്കും വ്യാപിപ്പിച്ചിട്ടില്ല. നിര്‍ദ്ദിഷ്ട ബാങ്കുകള്‍ നല്‍കുന്ന റൂപേ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments