HomeUncategorizedവേനൽക്കാലത്ത് അത്യാവശ്യമായും കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ ? അറിഞ്ഞിരിക്കാം ഈ വേനൽക്കാല ഡയറ്റ്

വേനൽക്കാലത്ത് അത്യാവശ്യമായും കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ ? അറിഞ്ഞിരിക്കാം ഈ വേനൽക്കാല ഡയറ്റ്

വേനല്‍ക്കാലത്ത് ആഹാരത്തില്‍ മസാലയും മുളകും പരമാവധി കുറയ്ക്കുക. കൂടുതല്‍ കൊഴുപ്പ് ചേര്‍ത്തതും എണ്ണയില്‍ വറുത്തതുമായ ആഹാരം ഒഴിവാക്കുക.ചോക്‌ളേറ്റ് നിര്‍ബന്ധമെങ്കില്‍ തീരെ ചെറിയ അളവില്‍ മാത്രം കഴിക്കാം.മദ്യപാനം ശരീരത്തിലെ ജലാംശം താഴ്ത്തുന്നതിനാല്‍ ഒഴിവാക്കുകയാണ് നല്ലത്. ചായയും കാപ്പിയും ഒഴിവാക്കുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യുക.കൃത്രിമ നിറങ്ങളും മധുരവും ചേര്‍ത്ത പാനീയങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുക. കാലാസ്ഥയുണ്ടാക്കുന്ന ക്ഷീണം ഏറ്റവും കൂടുതലുള്ള കാലമാണിത്. ക്ഷീണമകറ്റാൻ പഴങ്ങളും പച്ചക്കറികളും കഴിക്കാം.

ദാഹിക്കുന്നതിന് കാത്തിരിക്കാതെ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ദിവസം രണ്ടര മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കാം. നാരങ്ങവെള്ളം, കഞ്ഞിവെള്ളം, മോരിന്‍വെള്ളം, കരിക്കിന്‍വെള്ളം, ജീരകവെള്ളം എന്നീ പോഷക ഗുണങ്ങള്‍ ഏറെയുള്ള വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. വയര്‍ നിറയെ ഭക്ഷണം കഴിക്കാതെ ചെറിയ ഭക്ഷണം ഇടവേളകളിട്ട് കഴിക്കുന്നതാണ് നല്ലത്. മാമ്പഴത്തില്‍ ബീറ്റാ കരോട്ടീന്‍, വിറ്റമിന്‍ എ, സി എന്നിവ ധാരാളമായിട്ടുണ്ട്. ഇത് വേനല്‍ക്കാല രോഗങ്ങളെ തടഞ്ഞുനിര്‍ത്തും. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം. ഫാസ്റ്റ് ഫുഡുകള്‍, പായ്ക്കറ്റ് ആഹാരസാധനങ്ങള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments