HomeUncategorizedവാപ്പച്ചിയുടെ സിനിമയിൽ താൻ ഇതുവരെ അഭിനയിക്കാത്തത് എന്തുകൊണ്ട് ? കാരണം തുറന്നുപറഞ്ഞു ഫഹദ് ഫാസിൽ !

വാപ്പച്ചിയുടെ സിനിമയിൽ താൻ ഇതുവരെ അഭിനയിക്കാത്തത് എന്തുകൊണ്ട് ? കാരണം തുറന്നുപറഞ്ഞു ഫഹദ് ഫാസിൽ !

മകനായ ഫഹദ് ഫാസിലിനെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത് പിതാവായ ഫാസില്‍ തന്നെയായിരുന്നു. കൈയ്യെത്തും ദൂരത്തിലൂടെയുള്ള വരവ് വിചാരിച്ചത്ര വിജയമായിരുന്നില്ല. കടുത്ത പരാജയമായിരുന്നു ഈ ചിത്രം ഏറ്റുവാങ്ങിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ഫഹദ് വീണ്ടും എത്തിയത്. രണ്ടാം വരവില്‍ അസാമാന്യ അഭിനയ മികവ് പുറത്തെടുത്തതോടെ ഫഹദിന്റെ കരിയറും മാറി മറിയുകയായിരുന്നു. എന്നാൽ താൻ വാപ്പച്ചിക്ക് എന്തുകൊണ്ടാണ് തീയതി കൊടുക്കാത്തത് എന്നതിന്റെ കാരണം പറയുകയാണ് താരം.

വാപ്പയ്ക്ക് ഡേറ്റ് നല്‍കാത്ത താരമല്ല ഞാന്‍. എന്റ ഡേറ്റ് ആര്‍ക്കും ഓപ്പണ്‍ ആണ്. പക്ഷെ എന്‍റെ മുന്നിലെത്തുന്ന തിരക്കഥ എന്നെക്കൂടി ആകര്‍ഷിക്കണം എന്ന് മാത്രം, ഞാന്‍ ഒരു ഗ്രൂപ്പുമായി മാത്രം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയല്ല. വാപ്പയുടെ സിനിമയില്‍ ഞാന്‍ വരാത്തതിന്റെ കാരണം മറ്റുള്ളവര്‍ ചോദിക്കുമ്ബോള്‍ വാപ്പ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ടെന്നും ഫഹദ് ഫാസില്‍ പറയുന്നു. ‘അവനെ എന്റെ സിനിമയില്‍ ഏങ്ങനെ അവതരിപ്പിക്കണം എന്നതിനെക്കുറിച്ച്‌ എനിക്ക് ഒരു ഐഡിയ ഇല്ല, മാത്രമല്ല ഞങ്ങള്‍ക്ക് ഒന്നിച്ച്‌ ചെയ്യാന്‍ കഴിയുന്ന ഒരു തിരക്കഥ ഇതുവരെ ആരും നല്‍കിയിട്ടില്ല എന്നും, ചിലപ്പോള്‍ അതാകാം അങ്ങനൊരു സിനിമ വൈകുന്നതിന്റെ കാരണമെന്നും ഫഹദ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments