HomeNewsShortരാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തര ലക്ഷത്തിലേക്ക് അടുക്കുന്നു; ഇനി കനത്ത ജാഗ്രതയുടെ സമയം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തര ലക്ഷത്തിലേക്ക് അടുക്കുന്നു; ഇനി കനത്ത ജാഗ്രതയുടെ സമയം

രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം പത്തര ലക്ഷത്തിലേക്ക് . രോഗബാധിതരുടെ പ്രതിദിന എണ്ണമിന്ന് 35, 000 കടന്നേക്കും. ഗുജറാത്ത്‌, ബംഗാള്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ 8308 പുതിയ കേസും 258 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ കേസുകള്‍ ഒരു ലക്ഷത്തോട് അടുത്തു. തമിഴ്നാട്ടില്‍ ഇന്നലെ മാത്രം 4538 കേസുകള്‍ സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ പുതുതായി 3693 കേസുകളും 115 മരണവും ഉണ്ടായി. ഗുജറാത്ത്‌, ബംഗാള്‍, ഹരിയാന എന്നിവിടങ്ങളില്‍ ഉയര്‍ന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയത്. അതേസമയം രോഗമുക്തര്‍ 6.35 ലക്ഷത്തിലേറെയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments