HomeUncategorizedഇനി സാറയുണ്ട് സ്വീകരിക്കാൻ ! ലോകത്തിലെ ആദ്യത്തെ റോബട്ട് ചെക്ക്-ഇന്‍ സൗകര്യവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം

ഇനി സാറയുണ്ട് സ്വീകരിക്കാൻ ! ലോകത്തിലെ ആദ്യത്തെ റോബട്ട് ചെക്ക്-ഇന്‍ സൗകര്യവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം

റോബട്ട് ചെക്ക്-ഇന്‍ സൗകര്യവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റോബോട്ടായ ‘സാറ’ ആകും ഇനി യാത്രക്കാരെ സ്വീകരിക്കുക. ഇംഗ്ലീഷ്, അറബിക് തുടങ്ങി എട്ട് ഭാഷകളിലാകും സാറ ആശയവിനിമയം നടത്തുക. ചെക്ക് ഇന്‍ ചെയ്യുന്നതിനായി ആദ്യം റോബട്ടിന്റെ സ്‌ക്രീനില്‍ പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യുക എന്നതാണ്. തുടര്‍ന്ന് മുഖം സ്‌ക്രീനില്‍ കാണും വിധം നില്‍ക്കണം. ശേഷം ‘സാറ’ ടിക്കറ്റിലെയും പാസ്‌പോര്‍ട്ടിലെയും വിവരങ്ങള്‍ ഒത്തുനോക്കിയ ശേഷം വിമാനം പുറപ്പെടുന്ന സമയം അനൗണ്‍സ് ചെയ്യും.

ചെക്-ഇന്‍ ചെയ്‌തോട്ടെ എന്ന് ചോദിക്കുമ്ബോള്‍ ‘യെസ്’ എന്ന നിര്‍ദേശം വാക്കാലോ, സ്‌ക്രീനില്‍ പ്രസ് ചെയ്‌തോ നല്‍കണം. തുടര്‍ന്ന് ചെക്ക്-ഇന്‍ വിജയകരമായി പൂര്‍ത്തിയായെന്ന അറിയിപ്പ് വരും. പിന്നാലെ ബോര്‍ഡിങ് പാസ് ഇ-മെയിലിലോ സ്മാര്‍ട് ഫോണിലോ ലഭ്യമാകുമെന്ന അറിയിപ്പും ലഭിക്കും. സാറയുടെ സേവനത്തിലൂടെ ബോര്‍ഡിങ് പാസ് ഇമെയിലിലൂടെയോ സ്മാര്‍ട് ഫോണിലൂടെയോ വളരെ പെട്ടെന്നുതന്നെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ലഭ്യമാകും. തുടക്കത്തില്‍ യുഎഇ പൗരന്‍മാര്‍ക്കുമാത്രമായാണ് സൗകര്യം ലഭ്യമാകുന്നത്. പിന്നീട് സേവനം വിപുലപ്പെടുത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments