HomeUncategorizedമൊബൈൽ ഫോണും പണവും അണുവിമുക്തമാക്കാൻ പുതിയ ടെക്നോളജി എത്തി !

മൊബൈൽ ഫോണും പണവും അണുവിമുക്തമാക്കാൻ പുതിയ ടെക്നോളജി എത്തി !

മൊബൈൽ ഫോണും പണവും അണുവിമുക്തമാക്കാനുള്ള സാങ്കേതിക വിദ്യയുമായി ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ). കോൺടാക്ട് ലസ് സാനിറ്റൈസേഷൻ കാബിനറ്റ് അഥവാ ഡിഫൻസ് റിസർച്ച് അൾട്രാവയലറ്റ് സാനിറ്റൈസർ (ഡി.ആർ.യു.വി.എസ്) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.  ഡിഫൻസ് റിസർച്ച് അൾട്രാവയലറ്റ് സാനിറ്റൈസർ സ്വയം പ്രവർത്തിക്കും. അതിനാൽ സ്പർശനം ആവശ്യമായി വരില്ല.

പ്രോക്സിമിറ്റി സെൻസർ സ്വിച്ചുകൾ, തുറക്കാനും അടയ്ക്കാനും സാധിക്കുന്ന ഡ്രോയർ സംവിധാനം എന്നിവയാണ് ഇതിലുള്ളത്. 360 ഡിഗ്രിയിൽ അൾട്രാവയലറ്റ് രശ്മികൾ വസ്തുക്കളിലേക്ക് പതിപ്പിച്ചാണ് ഇത് അണവിമുക്തമാക്കുന്നത്. അണുവിമുക്തമാക്കിക്കഴിഞ്ഞാൽ യന്ത്രം സ്വയം സ്ലീപ്പ് മോഡിലേക്ക് മാറും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments