HomeUncategorizedയുഎഇയില്‍ ഒരു വമ്പൻ ഓഫർ വരുന്നു; 10 വര്‍ഷം താമസവിസയും കമ്പനികളിൽ ഉടമസ്ഥാവകാശവും ലഭിക്കും; വിശദവിവരങ്ങൾ...

യുഎഇയില്‍ ഒരു വമ്പൻ ഓഫർ വരുന്നു; 10 വര്‍ഷം താമസവിസയും കമ്പനികളിൽ ഉടമസ്ഥാവകാശവും ലഭിക്കും; വിശദവിവരങ്ങൾ ഇതാ

സെപ്ഷ്യലിസ്റ്റുകള്‍ക്ക് യുഎഇയില്‍ നിന്ന് വമ്പന്‍ ഓഫര്‍. 10 വര്‍ഷം കാലാവധിയുള്ള താമസ വിസകള്‍ ഇവര്‍ക്ക് അനുവദിക്കാന്‍ യുഎഇ ഭരണകൂടം തീരുമാനിച്ചു. വ്യവസായികളെയും വിദ്യസമ്പന്നരായവരെയും ലക്ഷ്യമിട്ടാണ് പുതിയ വിസാ പരിഷ്‌കാരം. കഴിവുള്ളവരെ യുഎഇക്ക് വേണമെന്നാണ് ഭരണകൂടം ഇതിലൂടെ വ്യക്തമാക്കുന്നത്. ഒട്ടേറെ പുതിയ പരിഷ്‌കാരങ്ങള്‍ യുഎഇ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗള്‍ഫ് വിട്ട് പ്രവാസികള്‍ സ്വന്തം നാട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങള്‍. യുഎഇ കൂടുതല്‍ ആകര്‍ഷക രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീക്കം.

ഡോക്ടര്‍മാര്‍, എന്‍ഞ്ചിനിയര്‍മാര്‍ തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകള്‍ക്കാണ് 10 വര്‍ഷത്തെ താമസവിസ യുഎഇ അനുവദിക്കുക. ഈ ഗണത്തില്‍പെടുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്കും 10 വര്‍ഷം താമസിക്കാന്‍ കഴിയുന്ന വിസകള്‍ അനുവദിക്കും. ചുരുക്കി പറഞ്ഞാല്‍ വിദഗ്ധരായ വ്യക്തിത്വങ്ങളെ യുഎഇക്ക് വേണം. അവരുടെ കുടുംബങ്ങള്‍ക്കൊപ്പം യുഎഇയില്‍ 10 വര്‍ഷം താമസിക്കാം. ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഇതേ സൗകര്യം യുഎഇ ഭരണകൂടം ലഭ്യമാക്കും.

കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ആണ് ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. വിദേശികളായ വ്യവസായികളെയും യുഎഇ ക്ഷണിക്കുകയാണ്. ഇവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഭരണകൂടം പ്രഖ്യാപിച്ചു. അവരുടെ യുഎഇയിലെ കമ്പനികളില്‍ നൂറ് ശതമാനം ഉടമസ്ഥാവകാശം ഇനി മുതല്‍ ലഭിക്കും. നേരത്തെ നൂറ് ശതമാനം ഉടമസ്ഥാവകാശം ലഭിച്ചിരുന്നില്ല.

ഈവര്‍ഷം അവസാനത്തോടെ പുതിയ തീരുമാനം നടപ്പില്‍ വരും. വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റ് നിര്‍ദേശം നല്‍കി. നിലവിലെ താമസ വിസാ പദ്ധതി പുനരവലോകനം ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. താമസ വിസയുടെ കാലാവധി നീട്ടുന്ന കാര്യം ഭരണകൂടം ആലോചിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments